മകളെ ബലാത്സംഗം ചെയ്ത പ്രതിയെ പിതാവ് വെട്ടിക്കൊന്നു പുഴയിലെറിഞ്ഞു
മധ്യപ്രദേശിലെ ഖാണ്ട്വയിലാണ് സംഭവം. മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി പുഴയിലെറിയുകയായിരുന്നു. 55 വയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനായ 42 കാരനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 55 കാരന്റെ ശരീരഭാഗങ്ങള്‍ അജ്‌നാല്‍ നദിയില്‍ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെ നിദിയില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കിട്ടിയത്. തന്റെ 14 വയസുള്ള മകളെ ബലാത്സംഗം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ അമ്മാവനും കൊലപാതകത്തിനായി സഹായിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
‘കൊല്ലപ്പെട്ടയാള്‍ 14 കാരിയെ ബലാത്സംഗം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് 55 കാരനെ ബൈക്കില്‍ കയറ്റി അജ്‌നാല്‍ നദീ തിരത്തെത്തിക്കുകയും മീന്‍ വെട്ടുന്ന വലിയ കത്തി കൊണ്ട് തലയും കാലുകളും അറുത്തുമാറ്റുകയുമായിരുന്നു. തുടര്‍ന്ന് ശരീരഭാഗങ്ങള്‍ നദിയിലേക്ക് എറിഞ്ഞു” – പൊലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ രാകേഷ് പെന്‍ഡ്രോ പറഞ്ഞു. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് എസ് പി വിവേക് സിംഗ് അറിയിച്ചു.പെണ്‍കുട്ടിയുടെ പിതാവിനെയും ഇയാളുടെ ഭാര്യാ സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മകളുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നും ഒന്നിലേറെ തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ കേട്ടില്ലെന്നും ഇതിന്റെ വൈരാഗ്യത്താലാണ് കൊല നടത്തിയതെന്നുമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിനോട് പറഞ്ഞത്.