അഞ്ച് ദിവസത്തെ സന്ദര്‍ശനം ; യുഎഇയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് 6100 കോടിരൂപയുടെ നിക്ഷേപവുമായി സ്റ്റാലിന്റെ മടക്കം
തമിഴ് നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറയുകയാണ് സ്റ്റാലിന്. മറ്റുള്ള മുഖ്യന്മാര് സ്വപ്നം കാണുന്ന വികസന പെരുമഴയാണ് സ്റ്റാലിന് തമിഴ് നാട്ടില്‍ ഇപ്പോള്‍ നടത്തുന്നത്. ജനദ്രോഹപരമായ യാതൊരു നടപടികളും സ്റ്റാലിന് സ്വീകരിക്കുന്നില്ല എന്നതും ശ്രദ്ധേയം. പൊതുവെ സ്വേച്ഛാധിപത്യ പരമായ ഭരണം നടന്നിരുന്ന ഒരു നാടായിരുന്നു തമിഴ് നാട്. ഭരിക്കുന്ന പാര്‍ട്ടി തീരുമാനിക്കുന്ന കാര്യങ്ങള്‍ എങ്ങനെയും നടപ്പിലാക്കുന്ന രീതിയായിരുന്നു അവിടെ. എന്നാല്‍ അവിടെ ഇപ്പോള്‍ കഥ വേറെയാണ്. അതുകൊണ്ടു തന്നെ വന്‍ ജനപിന്തുണയാണ് ഇപ്പോള്‍ സ്റ്റാലിന് ലഭിക്കുന്നത്. ഇപ്പോഴിതാ യുഎഇ സന്ദര്‍ശനം നടത്തി തിരികെ പോരുന്ന സ്റ്റാലിന് കൂടെ കൊണ്ട് വരുന്നത് 6100 കോടി രൂപയുടെ നിക്ഷേപം.
ആറ് വ്യവസായ സ്ഥാപനങ്ങളുമായി 6100 കോടി രൂപയുടെ നിക്ഷേപ കരാറുകള്‍ക്കാണ് ഒപ്പുവച്ചിരിക്കുന്നത്. പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലൂ ഗ്രൂപ്പുമായി 3500 കോടി രൂപയുടെ നിക്ഷേപ- സംരംഭ പദ്ധതി കരാര്‍ സ്റ്റാലിന് ഒപ്പിട്ടു. ഷോപ്പിങ് മാള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫുട് ലോജിസ്റ്റിക് പാര്‍ക്ക് എന്നിവയാണ് തമിഴ്നാട്ടില്‍ ലുലു ഗ്രൂപ്പ് ആരംഭിക്കുന്നത്. നോബിള്‍ സ്റ്റീലുമായി 1,000 കോടി രൂപയ്ക്കും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ഷറഫ് ഗ്രൂപ്പ്, വൈറ്റ് ഹൗസ് ടെക്സ്റ്റൈല്‍സ് എന്നിവയുമായി 500 കോടി രൂപ വീതവും ട്രാന്‍സ്വേള്‍ഡുമായി 100 കോടി രൂപയ്ക്കും ധാരണാപത്രം ഒപ്പുവച്ചതായി. ചെന്നൈയിലെത്തിയ ശേഷം സ്റ്റാലിന് പറഞ്ഞു. ഈ കരാറുകളിലൂടെ 14,700 പേര്‍ക്ക് ജോലി ലഭിക്കുമെന്നും യാത്ര വിജയകരമായിരുന്നുവെന്നും സ്റ്റാലിന് പറഞ്ഞു.
ദുബായില്‍ നിന്നും അബുദാബിയില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ ഗൈഡന്‍സ് ബ്യൂറോ വഴി തുടരും. മുന്‍ എഐഎഡിഎംകെ സര്‍ക്കാരുകള്‍ ഒപ്പുവച്ച കരാറുകള്‍ വെറും കലടാസ് വള്ളങ്ങളായെന്ന് സ്റ്റാലിന് പരിഹസിച്ചു. തന്റെ സര്‍ക്കാര്‍ ഒപ്പുവച്ച കരാറുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡാഷ്ബോര്‍ഡിലൂടെ നിരീക്ഷിക്കുമെന്നും അതിന്റെ കാര്യക്ഷമമായ പുരോഗതി ഉറപ്പുവരുത്തുമെന്നും സ്റ്റാലിന് പറഞ്ഞു. ഷെഡ്യൂളിന് മുമ്പായി ബിസിനസ്സ് ആരംഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായിലും അബുദാബിയിലും നല്കിയ ഗംഭീര സ്വീകരണത്തിന് തമിഴ് പ്രവാസികള്‍ക്ക് സ്റ്റാലിന് നന്ദി പറഞ്ഞു. മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ പിണറായി വിജയനും മുകളിലാണ് ഇപ്പോള്‍ സ്റ്റാലിന്റെ സ്ഥാനം.