(2) അന്‍പതു വയസ്സിനു ശേഷം ജീവിതത്തില്‍ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം?
ആന്റെണി പുത്തന്‍പുരയ്ക്കല്‍
വാര്‍ദ്ധക്യത്തിന്റെ വിവിധ മാനങ്ങള്‍: ജീവശാസ്ത്രപരമായ വീക്ഷണകോണില്‍ നിന്നും വാര്‍ദ്ധക്യത്തെ കൃത്യമായി നിര്‍വചിക്കാന്‍ കഴിയില്ലെന്ന് ശാസ്ത്രകാരന്മാര്‍ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട ആശയം ഇത് ജീവിത ചക്രത്തിന്റെ ഒരു ഭാഗമാണ്. അതായത്, ഒരു വ്യക്തിയുടെ ജീവിതം ജനനം, ശൈശവം, കൗമാരം, യൗവനം എന്നി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഒരു നിശ്ചിത ഘട്ടത്തില്‍ ഓരോ വ്യക്തിയും പ്രായമാകാല്‍ പ്രക്രിയയ്ക്ക് വിധേയമായി തുടങ്ങും. പ്രായമാകല്‍ പ്രക്രിയ എല്ലാവരിലും ഒരേ സമയം ആരംഭിക്കുന്നില്ല. ഒരേ വ്യക്തിയിലെ എല്ലാ അവയവങ്ങളും ഒരേ നിരക്കില്‍ പോലും പ്രായമാകിലിന് വിധേയമാവുന്നില്ല.
ഇക്കാരണത്താല്‍, പ്രായമാകല്‍ എപ്പോള്‍, ഏത് അവയവത്തില്‍ ആരംഭിക്കുമെന്ന് കണക്കാക്കാന്‍ പ്രയാസമാണ്. വാര്‍ദ്ധക്യം ഒരു വിശാലമായ പ്രതിഭാസമായി നമ്മള്‍ കരുതണം. ഇത് പ്രധാനമായും ഒരു ശാരീരിക പ്രക്രിയയാണ്. എന്നാല്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇതിന് മനഃശാസ്ത്രപരവും സാമൂഹികവുമായ മാനങ്ങള്‍ കൂടിയുണ്ട്. ശാസ്ത്ര സാങ്കേതിക പാഠാനത്തോടൊപ്പം നമ്മള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട, അഭ്യസിക്കേണ്ട, പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ഒരു വിഷയമാണ് സമഗ്രമായ വയോവൃദ്ധിയെക്കുറിച്ചുളള പാഠങ്ങളും. അതെ, മനസ്സുനിറഞ്ഞ ഒരു വര്‍ദ്ധക്യം നമുക്കും ഉണ്ടാകാന്‍ നാം പരിശീക്കേണ്ട കലയാണിത്.
എപ്പോഴാണ് വയോവൃദ്ധി ആരംഭിക്കുന്നത്?
ഏതു പ്രായം മുതലാണ് ഒരു വ്യക്തി വയോവൃദ്ധിലേയ്ക്ക് പ്രവേശിക്കുക? ശാസ്ത്രജ്ഞര്‍ക്ക് പോലും കൃത്യമായി ഉത്തരം പറയാന്‍ സാധിക്കാത്ത ഒരു ചോദ്യമാണിത്. പാശ്ചാത്യലോകത്ത് വാര്‍ദ്ധക്യം അറുപത് അല്ലെങ്കില്‍ അറുപത്തിയഞ്ചാം വയസ്സില്‍ ആരംഭിക്കുന്നു എന്നു പറയാം. ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍, വാര്‍ദ്ധക്യം ഒരുപക്ഷേ, നാല്പതു വയസ്സു മുതല്‍ കണക്കാക്കപ്പെടാം. മനുഷ്യരില്‍ ജീവിതത്തിന്റെ അവസാന ഘട്ടം എന്നും ഈ കാലഘട്ടത്തെ വിളിക്കാം. നമ്മുടെ പുറം അല്‍പ്പം കൂടുതല്‍ വേദനിക്കാന്‍ തുടങ്ങുമ്പോഴോ, ദൈനംദിന സംഭാഷണം കേള്‍ക്കാന്‍ നമുക്ക് കൂടുതല്‍ ബുദ്ധിമുട്ട് നേരിടുമ്പോഴോ, നമുക്ക് പ്രായമായി എന്ന് കരുതിത്തുടങ്ങാം. ഇത് ഒരു വ്യക്തിയുടെ ജീവിത പ്രക്രിയകളിലെ അവസാന ഘട്ടമോ, ഒരു ജനസംഖ്യയിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു പ്രായ വിഭാഗമോ, തലമുറയോ ആണ്. ജീവശാസ്ത്രം, ജനസംഖ്യാശാസ്ത്രം (മരണനിരക്കിന്റെയും രോഗാവസ്ഥയുടെയും അവസ്ഥകള്‍), തൊഴില്‍, വിരമിക്കല്‍, സാമൂഹ്യശാസ്ത്രം എന്നിവ കൂടി വാര്‍ദ്ധക്യത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ നാം കണക്കിലെടുക്കണം. ഇതിനുപുറമേ, വാര്‍ദ്ധക്യത്തിന്റെ സാമൂഹിക വശങ്ങള്‍, വാര്‍ദ്ധക്യത്തിന്റെ ശാരീരിക പ്രത്യാഘാതങ്ങള്‍, ഒരു തലമുറയുടെ കൂട്ടായ അനുഭവങ്ങള്‍, അത് നിലനില്‍ക്കുന്ന സമൂഹത്തിന്റെ പ്രത്യേക ഘടനയുമായി പങ്കിട്ട മൂല്യങ്ങള്‍ എന്നിവയുടെ സ്വാധീനവും പരിഗണനാര്‍ഹമാണ്.
ആന്തരിക വാര്‍ദ്ധക്യം
വാര്‍ദ്ധക്യത്തെ പോതുവേ ആന്തരിക വാര്‍ദ്ധക്യമെന്നും ബാഹ്യ വാര്‍ദ്ധക്യമെന്നും രണ്ടായി തിരിക്കാം. സ്വാഭാവികമായും സംഭവിക്കുന്ന അനിവാര്യമായ ജനിതകമായി നിര്‍ണ്ണയിക്കപ്പെടുന്ന പ്രക്രിയയാണ് ആന്തരിക അല്ലെങ്കില്‍ കാലക്രമത്തിലുള്ള വാര്‍ദ്ധക്യം. ആന്തരിക വാര്‍ദ്ധക്യം നിര്‍ണ്ണയിക്കുന്നത് ഓരോ വ്യക്തിയുടെയും വ്യക്തിഗത ജനിതക ഘടികാരമാണ്. ഇത് തന്മാത്രാ ഘടികാരം എന്നും അറിയപ്പെടുന്നു. ആന്തരിക വാര്‍ദ്ധക്യവും ഒട്ടനവധി രോഗങ്ങളും സ്വതന്ത്ര സമൂലങ്ങളുമായി (free radicals) ബന്ധപ്പെട്ടിരിക്കുന്നു. അസ്ഥിരമായ അണുക്കളാണ് സ്വതന്ത്ര സമൂലങ്ങള്‍. ഈ അണുക്കളുടെ അവശോഷണപ്രഭാവും (degenerative effects) ഇവകള്‍ വരുത്തുന്ന കേടുപാടുകള്‍ പൂര്‍ണ്ണമായും പരിഹരിക്കാനുള്ള ശരീരത്തിന്റെ കഴിവില്ലായ്മയെ ബാധിക്കും.
എന്നാല്‍ മനുഷ്യന്റെ ആരോഗ്യത്തില്‍ ഇവയുടെ പങ്കിനെക്കുറിച്ചോ, ആളുകളെ രോഗികളാക്കുന്നതില്‍ നിന്ന് എങ്ങനെ തടയാം എന്നതിനെക്കുറിച്ചോ വളരെക്കുറച്ച് അറിവേ ഇന്നും ശാസ്ത്രലോകത്തിന് അറിയാവൂ. ഈ രോഗം ബാധിക്കുന്നവരുടെ ശരീരത്തിലെ കോശങ്ങളും ജൈവകലകളും (tissues) സുപ്രധാന അവയവങ്ങളും കാലക്രമേണ നശിക്കുന്നു. പേശികള്‍, കൊഴുപ്പ്, അസ്ഥികള്‍ എന്നിവയിലെ ഈ ആന്തരിക മാറ്റങ്ങള്‍ ചര്‍മ്മത്തിലോ, ബാഹ്യ അവയവങ്ങളിലോ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ല. ആന്തരിക വാര്‍ദ്ധക്യവും സാധാരണയായി ഇരുപതുകളുടെ മധ്യത്തില്‍ ആരംഭിക്കാം. ഇതിന്റെ പ്രകടമായ ലക്ഷണങ്ങള്‍ അടിവയറ്റിലെ കൊഴുപ്പിന്റെ നഷ്ടവും കീഴോട്ടുളള ഇറക്കവും ഉള്‍പ്പെടുന്നു. ഇത് പൊള്ളയായ കവിള്‍ത്തടങ്ങളിലേക്കും കണ്ണുകളുടെ തടങ്ങളിലേക്കും മാറാം. അതുപോലെ അസ്ഥികളുടെ നഷ്ടം മൂലം അസ്ഥികള്‍ ചര്‍മ്മത്തില്‍ നിന്ന് ചുരുങ്ങുമ്പോള്‍ ചര്‍മ്മത്തിന്റെ ദൃഢതയും അയഞ്ഞ ചര്‍മ്മവും പ്രത്യക്ഷപ്പെടുന്നു.
ബാഹ്യമായ വാര്‍ദ്ധക്യം
അടുത്തത് ബാഹ്യമായ വാര്‍ദ്ധക്യമാണ്. ആന്തരിക വാര്‍ദ്ധക്യത്തിന്റെ ബാഹ്യ പ്രകടനങ്ങളാണ് ബാഹ്യ വാര്‍ദ്ധക്യത്തെ വിളിക്കാം ആന്തരിക വാര്‍ദ്ധക്യത്തിന്റെ ബാഹ്യമായ അല്ലെങ്കില്‍ തടയാവുന്ന പാരിസ്ഥിതിക ഘടകങ്ങള്‍ പലപ്പോഴും സാധാരണ പ്രായമാകല്‍ പ്രക്രിയയുമായി ചേര്‍ന്ന് ചര്‍മ്മത്തിന് അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്നു. മിക്ക അകാലവാര്‍ദ്ധക്യ ലക്ഷണങ്ങളും സൂര്യപ്രകാശം മൂലമാണ് ഉണ്ടാകുന്നത്. പുകവലി, മദ്യപാനം എന്നിവയും അകാലവാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ ത്വരിതപ്പെടുത്തും. ബാഹ്യമായ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ പൊതുവായ ലക്ഷണങ്ങള്‍: മെലിഞ്ഞ ശരീരഘടന, അലസത, ഉന്മേഷക്കുറവ്, ത്വക്കിലെ ചുളിവുകള്‍ എന്നിവയൊക്കെയാണ്.
കൂടാതെ, സൂര്യപ്രകാശവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരിതലരക്തീമിയ (telangiectasia), അകാല ചുളിവുകള്‍, ക്രമരഹിമായി ത്വക്കില്‍ ഉണ്ടാകുന്ന വര്‍ണ്ണ വ്യത്യാസങ്ങള്‍, പേശീമാംസ്യ കലാശോഷണം (actinic elastosis) എന്നിവയും ബാഹ്യ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളാണ്. വാര്‍ദ്ധക്യം എങ്ങനെ മനസ്സിലാക്കാം എന്നതിന് പൊതുവായ, കൃത്യമായ, സാര്‍വത്രികമായ വിവരങ്ങള്‍ നല്‍കാന്‍ ശാസ്ത്രലോകം ഇന്നും നന്നെ പണിപ്പെടുന്നു. പ്രത്യേകിച്ച്, തന്മാത്രിക, കോശിക ഘടനയില്‍ സംഭവിക്കുന്ന മാറ്റങ്ങളും അപചയങ്ങളും വിവരിക്കുന്ന വിജ്ഞാനം ഇന്നും ശാസ്ത്രലോകത്ത് ലഭ്യമല്ല. ഈ വിഷയം സങ്കീര്‍ണ്ണമാണെന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോഴും അഭിപ്രായപ്പെടുന്നത്. എന്തുകൊണ്ടാണ് വ്യത്യസ്ത രീതിയില്‍ മനുഷ്യരില്‍ വാര്‍ദ്ധക്യം സംഭവിക്കുന്നതെന്ന് കൃത്യമായി അറിയാന്‍ ഇനിയും പതിറ്റാണ്ടുകളുടെ ഗവേഷണം ആവശ്യമാണ്.
തുടരും