റമദാന്‍ വ്രതാരംഭം മൂന്നാം തീയതി മുതല്‍

കേരളത്തില്‍ റമദാന്‍ വ്രതാരംഭം മൂന്നാം തീയതി മുതല്‍ ആരംഭിക്കും. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ വ്രതാരംഭം മറ്റന്നാള്‍. കേരള ഹിലാല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. റമദാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്. സൗദിയില്‍ നാളെ മുതലാണ് റമദാന്‍ വ്രതം ആരംഭിക്കുന്നത്. സൗദി അറേബ്യയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായി. അതേസമയം കേരളത്തില്‍ ഇതുവരെ ദൃശ്യമായിട്ടില്ല. കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പള്ളികളില്‍ നോമ്പ് തുറയും തറാവീഹ് നമസ്‌ക്കാരവും മുന്‍പ് ഉണ്ടായിരുന്നത് പോലെ സജീവമാകുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെയും റമദാന്‍ കൊറോണ കാരണം വീടുകളില്‍ ഒതുങ്ങിയിരുന്നു.