സന്യസ്ത വിദ്യാര്‍ത്ഥിനി കോണ്‍വെന്റിനുള്ളില്‍ തൂങ്ങി മരിച്ചു
സന്യസ്ത വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ, വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് (21) നെ ആണ് കോതമംഗലത്തെ എസ്എച്ച് കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എച്ച് കോണ്‍വെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. രാത്രിഭക്ഷണം കഴിഞ്ഞ് മുറിയിലേയ്ക്ക് മടങ്ങിയ അന്നു തുടര്‍ന്നുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലം ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. അന്നുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരിക്കുന്നതിന് മുന്‍പ് ക്ഷമാപണവും എഴുതിവച്ചിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രാമപുരം സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ സംസ്‌കാരം നടക്കും.