ശശി തരൂര്‍ കുട്ടിക്കാലത്തു സിനിമയില്‍ അഭിനയിച്ചോ ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഒരു ഫോട്ടോ

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂര്‍ ബാലതാരത്തെ അവതരിപ്പിച്ച അപൂര്‍വ്വ ചിത്രം പുറത്ത് വിട്ട് ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍. ട്വിറ്ററില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ പോസ്റ്റ് ചെയ്ത വൈഭവ് വിശാല്‍, അതില്‍ ബാലതാരമായി അഭിനയിച്ചിരിക്കുന്നത് ശശി തരൂരാണെന്ന് അവകാശപ്പെട്ടു. ‘ശശി തരൂര്‍ ബാലതാരമായി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മാസ്റ്റര്‍ ഗ്യാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സ്‌ക്രീന്‍ നാമം. 9 ഹിന്ദി, മലയാളം സിനിമകളില്‍ അഭിനയിച്ചു. ജയിലര്‍ സിനിമയിലെ ഗീത ബാലിക്ക് ഒപ്പമുള്ള ഒരു സ്റ്റില്‍ പങ്കുവയ്ക്കുന്നു’ – അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ന് ഈ ചിത്രം വീണ്ടും കാണാന്‍ പറ്റിയ ദിവസമാണെന്നും എന്നും കുറിച്ചു.

ചലച്ചിത്ര എഴുത്തുകാരന്‍ വൈഭവ് വിശാല്‍ ട്വിറ്ററില്‍ പങ്കുവച്ച ഒരു സിനിമാസ്റ്റില്ലാണ് ‘ഏപ്രില്‍ ഫൂള്‍’ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.സ്‌കാം 1992: ദി ഹര്‍ഷദ് മേത്താ സ്റ്റോറി, മുംബൈ സാഗ, റാണാ നായ്ഡു എന്നീ ചിത്രങ്ങളുടെ രചയിതാവാണ് വൈഭവ് വിശാല്‍. എന്നാല്‍ വൈഭവിന്റെ ട്വീറ്റ് തരൂര്‍ റിട്വീറ്റ് ചെയ്തു. രഹസ്യമാക്കി സൂക്ഷിച്ചതായിരുന്നു ഇതെന്നും ഇന്നും താന്‍ അറിയപ്പെടുന്നത് മാസ്റ്റര്‍ ഗ്യാന്‍ എന്നാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. ശശി തരൂര്‍ ജനിച്ച് രണ്ടു വര്‍ഷത്തിന് ശേഷം 1958 ലാണ് ‘ജയിലര്‍’ ചിത്രം പുറത്തിറങ്ങിയത്. 1954 ല്‍ പുറത്തിറങ്ങിയത്.1954 ല്‍ പുറത്തിറങ്ങിയ ഫെറി എന്ന സിനിമയില്‍ നിന്നുള്ളതാണ് സ്റ്റില്‍ എന്നും ബാലതാരം ബാബുവാണെന്നും ചില അന്വേഷണങ്ങള്‍ വന്നു. പിന്നാലെ, ഇത് ഒരു തമാശ മാത്രമാണെന്ന് ശശി തരൂരും വ്യക്തമാക്കി. അതേസമയം ചിത്രത്തിലെ ബാല താരത്തിന് തരൂരുമായി ഏറെ സാമ്യം ഉള്ളത് പലരും ചിത്രം സത്യമാണ് എന്ന് വിശ്വസിക്കാനും കാരണമായി.