രാജി വെച്ചില്ല ; വേട്ടെടുപ്പിന് തയാറാകാന്‍ ജനങ്ങളോട് ഇമ്രാന്‍ ഖാന്‍
രാജി സമ്മര്‍ദ്ദം തുടരവേ പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ജനത്തിനോട് തെരഞ്ഞെടുപ്പിനൊരുങ്ങാനാണ് നിര്‍ദ്ദേശം. വിദേശ ശക്തികളോ അഴിമതിക്കാരോ അല്ല രാജ്യത്തിന്റെ വിധി തീരുമാനിക്കേണ്ടത്, തെരഞ്ഞെടുപ്പ് എത്തും വരെ കാവല്‍ സര്‍ക്കാരുണ്ടാകും, അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഇമ്രാന്‍ രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രഖ്യാപിച്ചു. ഇമ്രാനെ താഴെയിറക്കാമെന്ന് കരുതിയ പ്രതിപക്ഷത്തെ ഞെട്ടിച്ച് കൊണ്ട് ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പുറത്താക്കപ്പെടുന്ന പ്രധാനമന്ത്രിയെന്ന നാണക്കേടില്‍ നിന്നും ഇമ്രാന്‍ ഖാന്‍ രക്ഷപ്പെട്ടു.അധികാരത്തിലേറാന്‍ കഴിയുമെന്ന് ഉറപ്പിച്ചു നീക്കിയ പ്രതിപക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടി ആയി ദേശീയ അസംബ്ലി പിരിച്ചുവിട്ടുകൊണ്ടുള്ള ഇമ്രാന്റെ നീക്കം.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഭരണഘടനയ്ക്ക് എതിരാണ് പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇമ്രാന്‍ ഖാന്‍ സഭയില്‍ എത്തിയിരുന്നില്ല. നേരത്തെ തന്നെ കാര്യങ്ങള്‍ എങ്ങനെയാവണമെന്ന് ഇമ്രാന്‍ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തം. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡെപ്യുട്ടി സ്പീക്കര്‍ ക്വസിം സൂരി പറഞ്ഞത്. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കറുടെ റൂളിംഗ്. അപ്രതീക്ഷിത പ്രഖ്യാപനം പ്രതിപക്ഷത്തെ ആകെ ഞെട്ടിച്ചു. അവതരിപ്പിക്കാന്‍പോലും അനുവദിക്കാതെ അവിശ്വാസപ്രമേയം തള്ളിയ ഡെപ്യുട്ടി സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങള്‍ എണീറ്റെങ്കിലും ഫലം ഉണ്ടായില്ല. സഭ പിരിയുന്നതായി പ്രഖ്യാപിച്ച ക്വസിം സൂരി ഇരിപ്പിടാം വിട്ടിറങ്ങി.
ദേശീയ അസംബ്ലിയില്‍ എത്താതെ ഔദ്യോഗിക വസതിയിലിരുന്ന് എല്ലാം ടെലിവിഷനില്‍ കാണുക ആയിരുന്ന ഇമ്രാന്‍ ഖാന്‍ നിമിഷങ്ങള്‍ക്കകം രാജ്യത്തെ അഭിസംബോധന ചെയ്തു. ഉചിതമായ തീരുമാനം എടുത്തതിന് ഡെപ്യുട്ടി സ്പീക്കര്‍ക്ക് നന്ദി. ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രസിഡന്റ് ആരിഫ് അല്‍വിക്ക് ശുപാര്‍ശ നല്‍കിയെന്ന് രാജ്യത്തെ ഇമ്രാന്‍ അറിയിച്ചു. ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് മാത്രമാണ് പോംവഴി. പ്രധാനമന്ത്രിയുടെ ശുപാര്‍ശ സ്വീകരിച്ചു ദേശീയ അസംബ്ലി പിരിച്ചു വിട്ടതായി ആരിഫ് അലവിയുടെ പ്രഖ്യാപനം പിന്നാലെ വന്നു. അസംബ്ലിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത് ഭരണഘടന ലംഘനമെന്നും നീതി കിട്ടുംവരെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ അസംബ്ലിയില്‍ തുടരുമെന്നും പി പി പി നേതാവ് ബിലാവല്‍ ഭൂട്ടോ പ്രഖ്യാപിച്ചു.