സി പി എം പാര്‍ട്ടി സമ്മേളനം ; നേതൃത്വത്തിന് വിമര്‍ശനം
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന് വിമര്‍ശനം. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ സിപിഐഎം പൊളിറ്റ് ബ്യുറോ പരാജയപ്പെട്ടെന്ന് സംഘടനാ റിപ്പോര്‍ട്ട്. ജനകീയ പ്രതിഷേധങ്ങളെ വേണ്ടവിധം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല, ഇടതുജനാധിപത്യ കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിനുമായില്ലെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനം. പുതിയ കേന്ദ്രകമ്മിറ്റി ശക്തമായ തീരുമാനമെടുക്കണം. ജനകീയ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. സമരങ്ങളെ വേണ്ട വിധം ഏറ്റെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.
സമരങ്ങളുടെ ഗുണഫലം വോട്ടാക്കി മാറ്റാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ശബരിമല പ്രക്ഷോഭവും റിപ്പോര്‍ട്ടില്‍ പരമര്‍ശിച്ചിട്ടുണ്ട്. ശബരിമല പ്രക്ഷോഭം അടിസ്ഥാനവോട്ടില്‍ ഒരു വിഭാഗത്തെ അകറ്റി. ബംഗാളില്‍ സംഘടന തകര്‍ന്നടിഞ്ഞു. ബംഗാള്‍ ഘടകം ആത്മ പരിശേധന നടത്തണം. ത്രിപുരയില്‍ ജനകീയ അടിത്തറയില്‍ ശോഷണം സംഭവിക്കുന്നു. നേതാക്കളില്‍ പാര്‍ലമന്ററി മോഹങ്ങള്‍ വളരുന്നതായും റിപ്പോര്‍ട്ട് കുറപ്പെടുത്തുന്നുണ്ട്. കേരളത്തിലെ ബദല്‍ നയങ്ങള്‍ക്കാണ് ജനങ്ങള്‍ 2021ല്‍ അംഗീകാരം നല്കിയത്. വിജയം പാര്‍ട്ടിക്ക് നല്കിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. ധാര്‍ഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോല്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമബംഗാളില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാള്‍ കമ്മിറ്റിക്ക് കുറിപ്പ് നല്‍കി. പിന്നാക്ക ജാതി വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്തുള്ള തെലങ്കാന പരീക്ഷണം പിബി തള്ളി.
ദൈനം ദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാര്‍ട്ടിക്ക് കൂടുതല്‍ ശ്രദ്ധയെന്ന് വിമര്‍ശനമുണ്ട്.അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തല്‍ നടപ്പാക്കണം. പിബി അംഗങ്ങളുടെ പ്രവര്‍ത്തനം രണ്ടുവര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തുന്നില്ല. വര്‍ഗ്ഗബഹുജന സംഘടനകളുടെ വിലയിരുത്തല്‍ നടക്കുന്നില്ല. ഒറ്റ സംഘടനയുടെ പോലും വിലയിരുത്തല്‍ നടത്താനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാന്‍ സമരം ഒഴിവാക്കുന്നു. പാര്‍ലമെന്ററി വ്യാമോഹവും ഇതിന് കാരണമാകുന്നു. പാര്‍ട്ടിയും ബഹുജന സംഘടനകളും ഭരണത്തിന്റെ അനുബന്ധങ്ങളാകരുതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജനങ്ങള്‍ക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത ന്യൂനപക്ഷം പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ ബിജെപിയെ നേരിടാനാവില്ലെന്ന് വിലയിരുത്തി.