അയല്‍ക്കാരായ യുവാക്കള്‍ ഒരേ ദിവസം തൂങ്ങിമരിച്ചു
അയല്‍വാസികളായ യുവാക്കളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ അഭിനന്ദ് (27) അയല്‍വാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആദ്യം അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും പിന്നീട് വിജീഷിനെ വീടിനു സമീപത്തെ വിറക്പുരയിലുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. രണ്ടു പേരും വ്യത്യസ്തമായ രണ്ടു ക്ഷേത്രങ്ങളില്‍ ഉത്സവത്തിനു പോയ് വന്നതിനു പിന്നാലെയാണ് ആത്മഹത്യ നടന്നത്.
വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയതായിരുന്നു അഭിനന്ദ്. അതേസമയം കൊടുങ്ങലൂര്‍ ക്ഷേത്രത്തില്‍ നിന്നും ഞായര്‍ രാത്രി വൈകിട്ടാണ് വിജീഷ് വീട്ടിലെത്തിയത്. മൃതദേഹങ്ങള്‍ ബാലുശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. സംഭവത്തില്‍ ബാലുശ്ശേരി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരണങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.