കൊച്ചിയില്‍ മൂന്നുപേര്‍ അടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തു
കൊച്ചി പാലാരിവട്ടത്താണ് സംഭവം. ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ (68), മകള്‍ രജിത (38) രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രജിതയെ മുകളിലത്തെ നിലയില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. വിഷം ഉള്ളില്‍ ചെന്നതായി സംശയിക്കുന്നു. സാമ്പതിക പ്രതിസന്ധിയാണ് കാരണമെന്ന് പരാമര്‍ശിച്ച ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. മറ്റുള്ളവര്‍ തൂങ്ങിമരിച്ച നിലയിലുമാണ്. പുലര്‍ച്ചെ ഇവരുടെ കുട്ടികളാണ് സംഭവം ബന്ധുവിനെ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യാ ചെയ്യുന്നതെന്ന കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെടുത്തു. ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പൊലീസ് നടപടികള്‍ക്ക് ശേഷം, ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.