ജര്‍മ്മനിയില്‍ സൗജന്യ നഴ്‌സിങ്ങ് പഠനം: പ്രതിമാസം വലിയ സംഖ്യ സ്‌റ്റൈപ്പന്റ്


നഴ്‌സിംഗ് പഠിക്കുന്നതിന് പ്രതിമാസം ഒരു ലക്ഷം രൂപ സ്‌റ്റൈപ്പന്റ് എന്നു കേള്‍ക്കുമ്പോള്‍ അതിശയോക്തിയായി തോന്നാമെങ്കിലും, അത് സത്യമാണ്. ജര്‍മ്മനിയില്‍ നഴ്‌സിംഗ് പഠിച്ചാല്‍, പ്രതിമാസം നല്ലൊരു തുക ലഭിക്കും. പഠനത്തിന് ശേഷം ജര്‍മ്മന്‍ ഭാഷാരാജ്യങ്ങളില്‍ മറ്റൊരു രജിസ്ട്രേഷനുമില്ലാതെ തന്നെ പ്രൊഫഷണല്‍ നേഴ്‌സ് ആയി ജോലി ചെയ്യാം. ഔസ്ബില്‍ഡുങ് (Ausbuildung) അല്ലെങ്കില്‍ അപ്രെന്റിസ്ഷിപ് ആയിട്ടാണ് സാധാരണ ജര്‍മ്മനിയില്‍ നഴ്‌സിംഗ് പഠനം നടത്തുന്നത്.

തൊഴിലധിഷ്ഠിതമായി നടത്തുന്ന ഈ നഴ്‌സിങ് പഠനത്തെ പ്രാക്ടിക്കല്‍ നഴ്‌സിങ്ങ് എന്നും വിളിക്കാം. മൂന്നുവര്‍ഷ നഴ്‌സിങ്ങ് ഡിപ്ലോമാ കോഴ്‌സ് ആണിത്. തിയറി പഠനത്തോടൊപ്പം പ്രാക്ടിക്കല്‍ ജോലി കൂടി സമന്വയിപ്പിച്ചിരിക്കുന്നു. നഴ്‌സിങ്ങ് പഠനം നടത്തുന്ന നഴ്‌സിങ്ങ് കോളേജിനോടനുബന്ധമായ ഹോസ്പിറ്റലുകളിലോ മററിടങ്ങളിലോ ആണ് പ്രാക്ടിക്കല്‍ ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ പഠനത്തിന്റെ ഭാഗമായുള്ള ട്രെയിനിംഗിനെ ജോലിയായി പരിഗണിച്ച് ആ ജോലിക്ക് പ്രതിഫലം എന്ന നിലക്കാണ് സ്‌റ്റൈപ്പന്റ് നല്കുന്നത്.

ഈ നഴ്‌സിങ് കോഴ്‌സിന് മൂന്ന് വര്‍ഷത്തേക്ക് 2100 മണിക്കൂര്‍ തിയറി ക്ലാസും 2500 മണിക്കൂര്‍ പ്രാക്ടിക്കല്‍ ക്ലാസു (Work) മാണുള്ളത്. ലഭിക്കുന്ന സ്‌റ്റൈപ്പന്റ് പ്രതിമാസം 850 യൂറോ മുതല്‍ 1300 യൂറോ വരെയാണ്. കാരണം ജര്‍മ്മനിയിലെ സ്റ്റേറ്റുകള്‍ തമ്മില്‍ സ്‌റ്റൈപ്പന്റില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ടും, ഒന്നാം വര്‍ഷത്തേതില്‍ നിന്നും കൂടുതലായി രണ്ടാം വര്‍ഷവും രണ്ടാം വര്‍ഷത്തില്‍ നിന്നു കൂടുതലായി മൂന്നാം വര്‍ഷവും പല സ്ഥലങ്ങളിലും ലഭിക്കുമെന്നതിനാലുമാണ്. ചില സ്റ്റേറ്റുകളില്‍ രണ്ടാം വര്‍ഷം കഴിഞ്ഞ് പൊതുപരീക്ഷയും പീന്നീട് മൂന്നാം വര്‍ഷത്തില്‍ വിവിധ വിഷയങ്ങളിലുള്ള സ്‌പെഷ്യലൈസേഷന്‍ പഠനവുമാണ്. മറ്റു ചില സ്‌റേററ്റുകളില്‍ മൂന്നാം വര്‍ഷം അവസാനമാണ് പൊതുപരീക്ഷ.

ജര്‍മ്മനിയില്‍ 16 സ്‌റേററ്റുകളാണുള്ളത്. ഈ കോഴ്‌സിന്റെ പ്രവേശന യോഗ്യതയ്ക്കും നടത്തിപ്പിനുമെല്ലാം സ്‌റേറ്ററുകള്‍ക്കനുസരിച്ച് ചെറിയ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പൊതുവായ ഇന്ത്യയില്‍ നിന്നും അപേക്ഷിക്കുന്നവര്‍ക്ക് പൊതുവായ ചില മാനദണ്ഡങ്ങള്‍ ഉണ്ട്. പ്ലസ്ടുവിന് 70% മാര്‍ക്കോ അതിലധികമോ ആണ് അടിസ്ഥാന യോഗ്യത. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ 25 വയസ്സ് കുറവുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കും. പ്ലസ് ടുവിന് സയന്‍സ് പഠിച്ചിരിക്കണമെന്ന നിര്‍ബന്ധം ഇല്ല.

ജര്‍മ്മന്‍ ഭാഷ B1 ലെവലില്‍ പാസായാല്‍ ഡോക്യൂമെന്റഷന്‍ ആരംഭിക്കാം. B2 ലെവല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അഡ്മിഷന്‍ ലഭിക്കാന്‍ എളുപ്പമാണ്. ബയോഡാറ്റയും, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും, ജര്‍മ്മന്‍ ഭാഷ പരിജ്ഞാനവുമാണ് സാധാരണ നിലയില്‍ അപേക്ഷിക്കുവാന്‍ വേണ്ട രേഖകള്‍. ഇവയെല്ലാം തന്നെ ജര്‍മ്മന്‍ ഭാഷയിലേക്ക് ട്രാന്‍സിലേറ്റ് ചെയ്ത് അപ്പോസ്റ്റല്‍ (Certify) ചെയ്യേണ്ടതുണ്ട്. ഈ കാര്യങ്ങള്‍ക്കെല്ലാമായി ജര്‍മ്മനിയിലേക്ക് വിദേശ പഠന സൗകര്യങ്ങള്‍ ചെയ്യുന്ന വിശ്വസനീയമായ എഡൃുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ സമീപിക്കാവുന്നതാണ്.

ഈ കോഴ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത കോഴ്‌സ് കഴിഞ്ഞാലുടന്‍ തന്നെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കും എന്നുള്ളതാണ്. പഠന സമയത്ത് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ജോലി തുടര്‍ന്നു കൊണ്ടുപോവുകയോ പുതിയ സ്ഥലത്തേക്ക് മാറുകയോ ആവാം. തുടക്കത്തില്‍ ഏകദേശം 2 ലക്ഷം രൂപ വരെ ശമ്പളമായി ലഭിക്കും. പിന്നീട് അത് വര്‍ദ്ധിച്ച് ഏകദേശം നാല് ലക്ഷം രൂപ വരെ ഒരു നഴ്‌സിന് നേടാവുന്നതാണ്.

പ്ലസ് ടു പഠനം പൂര്‍ത്തികരിച്ച, നഴ്‌സിങ്ങ് ജോലിയോട് അഭിരുചിയുള്ള ഏതു വ്യക്തിയ്ക്കും, അതേസമയം ജര്‍മ്മന്‍ ഭാഷ പഠിക്കാനുള്ള സന്നദ്ധതയുമുണ്ടെങ്കില്‍ ഈ കോഴ്‌സില്‍ ചേരാവുന്നതാണ്. വളരെ ഇന്റെന്‍സീവ് ആയി പഠിച്ചാല്‍ വെറും 6-7 മാസം കൊണ്ട് B1ഉം കഴിഞ്ഞ് B2 വരെ പഠിക്കുന്നവര്‍ ഉണ്ട്. ഭാവിയില്‍ നഴ്‌സിങ്ങ് പഠനം എന്ന് മുന്‍കൂട്ടി തീരുമാനിച്ച ഒരു വിദ്യാര്‍ത്ഥിക്ക്, പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ജര്‍മ്മന്‍ ഭാഷാപഠനം നടത്താന്‍ കഴിയുന്നതാണ്. സാമ്പത്തിക ശേഷിയുള്ളവരോടൊപ്പം തന്നെ വളരെ സാധാരണക്കാരായിട്ടുള്ളവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, പിന്നോക്കം നില്ക്കുന്നവര്‍ക്കെല്ലാം തന്നെ ഇത് തെരഞ്ഞെടുക്കാവുന്നതാണ്. ലോണ്‍ അസ്സിസ്റ്റന്‍സും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Call/text: 9633032555, 7994829555, 04842324433
Ref: Danube Careers- Kochi