ഓവര്‍ ടേക്കിങിനെ ചൊല്ലി തര്‍ക്കം ; കൊല്ലത്ത് നടുറോഡില്‍ എസ് ഐക്കും കുടുംബത്തിനും മര്‍ദ്ദനം

കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. ആക്രമണത്തില്‍ ശാസ്താംകോട്ട സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബത്തിനും മര്‍ദനമേറ്റു. വാഹനം ഓവര്‍ ടേക്കിങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലിലേക്ക് എത്തിയത്. എസ് ഐ സുഗുണന്റെ ഭാര്യ പ്രിയയ്ക്കും മകന്‍ അമലിനും പരുക്കേറ്റിട്ടുണ്ട്. അമലിന്റെ പരുക്ക് ഗുരുതരമാണ്. അമലിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയും തറയില്‍ വീണതിന് ശേഷം ചവിട്ടുകയും ചെയ്തു. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു.