കെ സ്വിഫ്റ്റ് ബസ് അപകടം ; ഡ്രൈവര്‍മാരെ ജോലിയില്‍നിന്ന് നീക്കി
സര്‍വീസ് തുടങ്ങിയതിനു പിന്നാലെ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി – സിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. അപകടത്തില്‍പ്പെട്ട ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്നും നീക്കം ചെയ്തു. സര്‍വ്വീസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് 24 മണിയ്ക്കൂറിന് ഉള്ളിലാണ് ഈ രണ്ട് അപകടങ്ങളും നടന്നത്. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
ഏപ്രില്‍ 11 ആം തീയതി രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും , ഏപ്രില്‍ 12 ആം തീയതി രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വെച്ചുമാണ് അപകടങ്ങള്‍ സംഭവിച്ചത്.സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിനിറെ തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായത്. തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെഎസ് 29 ബസ്സാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തിനടുത്ത് എതിരെ നിന്നു വന്ന ലോറി ഉരസുകയായിരുന്നു. റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. മുന്‍ഭാഗത്ത് പെയിന്റും പോയി. യാത്രക്കാര്‍ക്ക് പരിക്കില്ല.മറ്റൊരു കണ്ണാടി പിടിപ്പിച്ച് യാത്ര തുടര്‍ന്നു.