ട്വിറ്റര്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌ക് ; വില 41 ബില്യണ്‍ ഡോളര്‍
ടെക് ലോകത്തെ ഒന്നാമന്‍ ആയ സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക് ആണ് ട്വിറ്ററില്‍ നോട്ടമിട്ടിരിക്കുന്നത്. 41 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാന്‍ തയാറെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു. ഓഹരി ഒന്നിന് 54.20 ഡോളര്‍ നല്‍കുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം. മികച്ച വില തന്നെയാണ് താന്‍ നിര്‍ദേശിക്കുന്നത്. തന്റെ ആവശ്യം അംഗീകരിക്കണമെന്നും മസ്‌ക് ട്വിറ്റര്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു. ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഓഹരികള്‍ സ്വന്തമാക്കിയതോടെ അദ്ദേഹം ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭാഗമാകുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ട്വിറ്റര്‍ ബോര്‍ഡില്‍ അംഗമാകാന്‍ മസ്‌ക് വിസമ്മതിച്ചതായി ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാള്‍ അറിയിച്ചതോടെ ഈ സാധ്യത അവസാനിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് അവസാന നിമിഷത്തിലെ പിന്മാറ്റത്തിന് പിന്നിലെ കാരണമെന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും വ്യക്തമായ ഉത്തരം ട്വിറ്റര്‍ വെളിപ്പെടുത്തിയിരുന്നില്ല. മൂന്ന് ബില്യന്‍ ഡോളറോളം ചെലവിട്ടാണ് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികള്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയത്. ട്വിറ്ററില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. എന്നാല്‍ മസ്‌ക് പുതിയ സമൂഹമാധ്യമങ്ങള്‍ അവതരിപ്പിച്ചേക്കുമെന്ന സൂചനയും വരുന്നുണ്ട്. എന്തുകൊണ്ടാണ് മസ്‌ക് ഇനി ബോര്‍ഡില്‍ ചേരാത്തത് എന്നതിന് വ്യക്തമായ കാരണം നല്‍കുന്നില്ലെങ്കിലും ട്വീറ്റില്‍ ഒരു ചെറിയ കുറിപ്പും ഉള്‍പ്പെടുന്നു. ‘ബോര്‍ഡിലേക്കുള്ള ഇലോണിന്റെ നിയമനം ഈ ഒന്‍മ്പതിന് പ്രാബല്യത്തില്‍ വരും എന്നാണ് എന്നാണ് സൂചിപ്പിച്ചത്. എന്നാല്‍ അദ്ദേഹം ബോര്‍ഡില്‍ ചേരുന്നില്ലെന്ന് അറിയിച്ചു’ എന്നാണ് അഗര്‍വാള്‍ ട്വീറ്റില്‍ പറഞ്ഞത്. ഓഹരികള്‍ സ്വന്തമാക്കിയതിന്റെ ഭാഗമായി ട്വിറ്ററില്‍ പുതിയ നിര്‍ദേശങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ട്വിറ്റര്‍ ബ്ലൂ പ്രീമിയര്‍ അക്കൗണ്ടിന്റെ സേവന നിരക്ക് കുറയ്ക്കുക, എഡിറ്റ് ഓപ്ഷന്‍ നല്‍കുക, പരസ്യം നിരോധിക്കുക തുടങ്ങിയവയായിരുന്നു അത്.