പിണറായി മന്ത്രി സഭയില്‍ മന്ത്രിയാകാതിരുന്നത് നന്നായെന്ന് : ഗണേശ് കുമാര്‍

താന്‍ മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് സിനിമാ താരവും എം എല്‍ എയുമായ കെബി ഗണേഷ് കുമാര്‍ .കഴിഞ്ഞ ദിവസങ്ങളിലെ പത്ര മാധ്യമങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത് അതാണ്. കെ.എസ്.ആര്‍.ടി.സി മന്ത്രി ആയിരുന്നെങ്കില്‍ താന്‍ മുഴുവന്‍ ദുരിതവും അനുഭവിക്കേണ്ടി വന്നേനെയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പുനലൂര്‍ എസ്എന്‍ഡിപി യൂണിയന്‍ പരിധിയിലെ കമുകുംചേരി ശാഖയില്‍ ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. ‘ദൈവം എന്റെ കൂടെയുണ്ടെന്ന് പറയുമ്പോള്‍ ചിലര്‍ എന്നെ പരിഹസിക്കും. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തെ പത്രം വായിക്കുന്നവര്‍ക്ക് അത് മനസിലാകും. ഞാന്‍ മന്ത്രിയാകാതിരുന്നതില്‍ ആളുകള്‍ കഷ്ടം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു’- ഗണേശ് കുമാര്‍ പറഞ്ഞു.