പാലക്കാട് വെട്ടേറ്റ ആര്‍എസ്എസ് നേതാവ് മരിച്ചു

പാലക്കാട് വെട്ടേറ്റ ആര്‍എസ്എസ് നേതാവ് മരിച്ചു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് മരിച്ചത്. പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്. മേലാമുറിയില്‍ ധനകാര്യ സ്ഥാപനം നടത്തുകയാണ് ശ്രീനിവാസന്‍. ധനകാര്യസ്ഥാപനത്തിലിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ അക്രമിസംഘം അദ്ദേഹം വെട്ടിപ്പരിക്കേല്‍പിച്ചത്. വെട്ടേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനുമാണ് വെട്ടേറ്റത്. ഗുരുതര മുറിവുകളാണ് എന്നാണ് പ്രാഥമിക വിവരം.

പാലക്കാട് എലപ്പുള്ളിയില്‍ ഇന്നലെ എസ് ഡി പി ഐയുടെ പ്രാദേശിക നേതാവ് സുബൈര്‍ വെട്ടേറ്റു മരിച്ചിരുന്നു. ആര്‍എസ്എസാണ് ഇതിന് പിന്നിലെന്ന് പോപ്പുലര്‍ഫ്രണ്ട് ആരോപിക്കുന്നതിനിടെയാണ് ഇന്ന് ആക്രമണമുണ്ടായിരിക്കുന്നത്. ഇന്നലത്തെ കൊലയ്ക്ക് തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്താകെ ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. ഇതിനിടെയാണ് 24 മണിക്കൂര്‍ പിന്നിടും മുന്‍പേ രണ്ടാമതൊരു അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നത്.അതേസമയം, കഴിഞ്ഞ ദിവസത്തെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനം നടത്തുന്നയാളാണ് ശ്രീനിവാസന്‍. അതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണോ ആക്രമണത്തിന് പിറകി?ലെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.