അമ്മ വഴക്കു പറഞ്ഞു ; കോട്ടയത്തു പന്ത്രണ്ടു വയസ്സുകാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു
കോട്ടയം പാമ്പാടിയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 12 വയസ്സുകാരന്‍ സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പില്‍ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നിസ്സാര കാര്യത്തിന്റെ പേരില്‍ മാതാപിതാക്കളോട് പിണങ്ങി വീട്ടിലിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ അത്യാസന നിലയില്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.