കെ.സി.എസ്.സി ബാസല്‍ സംഘടിപ്പിച്ച മിക്‌സഡ് യൂത്ത് വോളിബോളിനു ഉജ്ജ്വല സമാപനം
ബാസല്‍: സ്വിറ്റസര്‍ലന്‍ഡിലെ ബാസലില്‍ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാന്നിധ്യമാകാന്‍ ആരംഭിച്ച കേരള കള്‍ചറല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ (കെ.സി.എസ്.സി ബാസല്‍) നേതൃത്വത്തില്‍ സംഘടിപ്പിച്ച മിക്‌സഡ് യൂത്ത് വോളിബോള്‍ ആവേശകരമായി സമാപിച്ചു.
പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ മത്സരത്തില്‍ ഇരുപതു ടീമുകള്‍ പങ്കെടുത്തു. ടീം അലിബായിസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ഏറ്റവും നല്ല കളിക്കാരനായി റോഷന്‍ മുണ്ടാടന്‍, കളിക്കാരിയായി അനീഷ വെട്ടുകല്ലേലും അര്‍ഹരായി. വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച മേളരം ഏറെ ആവശേഷത്തോടെയാണ് കാണികളും കളിക്കാരും എതിരേറ്റത്. സ്വിസ്സിലെ പ്രവാസലോകത്ത് നിന്നും കായികപ്രേമികളായ മുഴുവന്‍ യുവജങ്ങളുടെ പ്രാധിനിത്യം ഉറപ്പിക്കാനായത് ടൂര്‍ണമെന്റിന്റെ വിജയം ഉറപ്പിക്കുന്നതിനു സഹായിച്ചെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
സംഘടനയുടെ വെബ്സൈറ്റുകള്‍:
www.kcscbasel.com
wwww.angelsbasel.com