വധഗൂഢാലോചനക്കേസ് വിധി നാളെ ; ദിലീപിന് നിര്‍ണായകം
വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് നാളെ നിര്‍ണ്ണായക ദിവസം. കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. നാളെ 1.45നാണ് ഹൈക്കോടതി വിധി പറയുക. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും നടത്തിയ ഗൂഢാലോചനയാണ് കേസെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസ് റദ്ദാക്കുകയോ അല്ലെങ്കില്‍ സിബിഐക്ക് വിടുകയോ ചെയ്യണമെന്നാണ് ദിലീപിന്റെ ആവശ്യം. പ്രാഥമികമായി തന്നെ തെളിവുകളുള്ള കേസാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
വധഗൂഢാലോചനക്കേസില്‍ മുന്‍കൂര്‍ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു കേസിലെ എഫ്‌ഐആര്‍ തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയെ സമീപിച്ചത്. അതേസമയം, മാധ്യമങ്ങള്‍ക്ക് അന്വേഷണ വിവരം കൈമാറിയെന്ന പരാതിയില്‍ എ.ഡി.ജി.പി എസ്. ശ്രീജിത്ത് വിചാരണ കോടതിയില്‍ വിശദീകരണം നല്‍കി. എ.ഡി.ജി.പിയുടെ വിശദീകരണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സമര്‍പ്പിച്ചതിന്റെ കോപ്പി പേസ്റ്റാണ് വീണ്ടും സമര്‍പ്പിച്ചതെന്ന് കോടതി വിമര്‍ശിച്ചു.
അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന കോടതി നിര്‍ദേശം ലംഘിച്ചെന്നാണ് പരാതി. ഈ കേസില്‍ വിശദമായ വാദം 21ന് നടക്കും. കൂടാതെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയും കോടതി 21ന് പരിഗണിക്കാനായി മാറ്റി. അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
അതുപോലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലുള്ള നിര്‍ണായക രേഖകള്‍ ഫോണില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍. ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയ രേഖകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ പ്രദര്‍ശിപ്പിച്ചു. രേഖകള്‍ ചോര്‍ന്നതില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് നേരത്തെ അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിചാരണ കോടതി അനുമതി നല്‍കിയിട്ടില്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച രേഖ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ എഡിജിപി ശ്രീജിത്ത് വിശദീകരണം നല്‍കി. എന്നാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി നിരീക്ഷിച്ചു. വിശദീകരണം തൃപ്തികരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.