തനിക്ക് കയറിക്കിടക്കാന്‍ സ്വന്തമായി വീടില്ല എന്ന് ഇലോണ്‍ മസ്‌ക്
നിലവില്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ ഒരാളായ ഇലോണ്‍ മസ്‌ക് ആണ് ഇപ്പോള്‍ ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ‘ടെസ്ല’ മോട്ടോര്‍സിന്റെയും, 2012ല്‍ റോക്കറ്റ് വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ച ‘സ്‌പേസ് എക്‌സ്’ എന്നീ കമ്പനികളുടെ സ്ഥാപകനും കൂടിയായ മസ്‌കിനാണ് സ്വന്തമായി വീട് ഇല്ലാത്തത്. ഇങ്ങനെയൊക്കെയാണെങ്കിലും തനിക്ക് സ്വന്തമായി ഒരു വീടുപോലും ഇല്ലെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്. ബ്രിട്ടീഷ് വ്യവസായി ക്രിസ് ആന്‍ഡേഴ്‌സണുമായി നടത്തിയ അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. സുഹൃത്തുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്.
ടെസ്ലയുടെ എഞ്ചിനീയറിംഗ് ബേ ഏരിയയില്‍ എത്തിയാലും ഇങ്ങനെ തന്നെയാണ്. ആഡംബര നൗകയോ ചെറു വെള്ളമോ ഇല്ല. ഒരിക്കല്‍ പോലും അവധി എടുക്കാറില്ലെന്നും ഇലോണ്‍ മസ്‌ക് പറയുന്നു. ലോകമെമ്പാടുമുള്ള സമ്പത്തിന്റെ അസമത്വത്തെക്കുറിച്ചും ശതകോടീശ്വരന്മാര്‍ ചെലവഴിച്ച പണത്തെക്കുറിച്ചും ഉള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മസ്‌ക്. വ്യക്തിഗത ഉപഭോഗത്തിനായി പണം ചെലവാക്കാറില്ല. സമയം ലാഭിക്കാന്‍ വിമാനം ഉപയോഗിക്കാറുണ്ട്. ഇതുവഴി അധ്വാനിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. ഫോബ്സിന്റെ കണക്കനുസരിച്ച് മസ്‌കിന്റെ ആസ്തി 269.5 ബില്യണ്‍ ഡോളറാണ്. നമ്മുടെ നാട്ടില്‍ ആഡംബരം കാണിക്കാന്‍ വലിയ വീടുകള്‍ പണിത് ഇടുന്ന പുത്തന്‍ പണക്കാര്‍ അനുകരിക്കേണ്ട മാതൃകയാണ് മസ്‌ക്.