സര്‍പ്രൈസ് തരാമെന്നു പറഞ്ഞു കണ്ണടപ്പിച്ച ശേഷം പ്രതിശ്രുത വരന്റെ കഴുത്തറുത്ത യുവതി അറസ്റ്റില്‍
പ്രതിശ്രുത വരന്റെ കഴുത്തറുത്ത യുവതി അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശി രാമു നായിഡുവിനെയാണ്(24) പ്രതിശ്രുത വധുവായ പുഷ്പ (22) കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവാവ് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അനകപ്പള്ളിയിലെ കൊമ്മലപ്പുടിയിലാണ് സംഭവം. ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാമെന്നും കണ്ണുകള്‍ അടയ്ക്കാനും യുവാവിനോട് ആവശ്യപ്പെട്ടു.തുടര്‍ന്ന് യുവതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
യുവാവുമായുള്ള യുവതിയുടെ വിവാഹം മെയ് 26ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാല്‍ പുഷ്പയാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. ഇതോടെ താന്‍ ചെയ്തതാണെന്ന് യുവതി സമ്മതിച്ചു.
വിവാഹ തീയതി അടുത്തതോടെ യുവാവിനെ വധിക്കാന്‍ പുഷ്പ തീരുമാനിച്ചു. പിന്നാലെ യുവാവിനെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് രാമു പുഷ്പയുടെ നാട്ടിലെത്തി. ഇരുവരും ചേര്‍ന്ന് മലമുകളിലെ ഒരു ക്ഷേത്രത്തിലേക്കു പോയി. സര്‍പ്രൈസ് തരാന്‍ താല്‍പര്യമുണ്ടെന്നും കണ്ണടയ്ക്കണമെന്നും പുഷ്പ രാമുവിനോട് ആവശ്യപ്പെട്ടു. യുവാവ് കണ്ണടച്ച ഉടന്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് വീണാണ് യുവാവിന് പരുക്കേറ്റതെന്ന് യുവതി പറയുന്നു. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലെ (സിഎസ്‌ഐആര്‍) ശാസ്ത്രജ്ഞനാണ് രാമു നായിഡു. ഇരുപത്തിരണ്ടുകാരിയായ പുഷ്പ സ്‌കൂള്‍ പഠനം നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു.