ചാര്‍ജറില്ലാതെ ഐഫോണ്‍ വിറ്റു ; 1000 ഡോളര്‍ മുടക്കി ചാര്‍ജര്‍ വാങ്ങി നല്‍കാന്‍ കോടതി ഉത്തരവ്

ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ വില ഉള്ളതും ജനപ്രീതി ഉള്ളതുമായ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആണ് ആപ്പിള്‍.ആവശ്യത്തിനേക്കാള്‍ ഏറെ ആഡംബരത്തിനു ഉപയോഗിക്കുന്ന ഒരു ഫോണ്‍ കൂടിയാണ് ആപ്പിള്‍ ഐ ഫോണ്‍. ഒരു തരത്തിലും ഉള്ള പുതിയ ഫീച്ചറുകള്‍ ഇല്ല എങ്കിലും ആപ്പിള്‍ ഓരോ പുതിയ മോഡല്‍ ഇറക്കുമ്പോഴും വില വര്‍ധിപ്പിക്കാറുണ്ട്. എന്നിരുന്നാലും ഐ ഫോണ്‍ സ്വന്തമാക്കാന്‍ കോടിക്കണക്കിനു ആളുകളാണ് കാത്തിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇറങ്ങുന്ന ഐ ഫോണിന് ചാര്‍ജര്‍ കമ്പനി നല്‍കാറില്ല. ഫോണ്‍ വാങ്ങുന്നവര്‍ വീണ്ടും കാശ് മുടക്കി വില കൂടിയ ചാര്‍ജര്‍ സ്വന്തമാക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍. അതിനു കമ്പനി നല്ലത് പോലെ ട്രോളുകള്‍ ഏറ്റു വാങ്ങുന്നുണ്ട് എങ്കിലും നമ്മളൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിലാണ് ആപ്പിള്‍. പക്ഷെ ഇപ്പോള്‍ കഥ മാറി. ബ്രസീലിലാണ് സംഭവം.

ചാര്‍ജറില്ലാതെ ആപ്പിള്‍ ഐഫോണ്‍ വിറ്റതിന് ഉപഭോക്താവിന് 1000 ഡോളര്‍ മുടക്കി ചാര്‍ജര്‍ വാങ്ങി നല്‍കാന്‍ കോടതി ഉത്തരവ്. ബ്രസീലിയന്‍ ഉപഭോകതൃ കോടതി ജഡ്ജാണ് വിധി പ്രഖ്യാപിച്ചത്. $5,000 ബ്രസീലിയന്‍ റിയാല്‍ ആണ് പിഴയായി കോടതി വിധിച്ചത്. എകദേശം 1,075 ഡോളറാണിത്. എന്നാല്‍ ഉപഭോക്താവിന്റെ മറ്റ് വിവരങ്ങള്‍ കോടതി പുറത്ത് വിട്ടില്ല. ബ്രസീലിലെ ഉപഭോക്തൃ കോഡ് (സിഡിസി) അനുസരിച്ച് സ്മാര്‍ട്ട്ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു ചാര്‍ജര്‍ ഉള്‍പ്പെടുത്തണം. അനുബന്ധ ഉപകരണമെന്ന നിലയില്‍ ഫോണ്‍ ചാര്‍ജര്‍ പ്രത്യേകം വില്‍ക്കാന്‍ തടസ്സമില്ല. എന്നാല്‍ ഉപഭോക്താവിനെ കൊണ്ട് രണ്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന രീതിയെ കോടതി എതിര്‍ത്തു കൊണ്ടാണ് ആപ്പിളിനെതിരെ വിധി പുറപ്പെടുവിച്ചത്.

നേരത്തെ 2020-ല്‍ തങ്ങളുടെ ബോക്‌സില്‍ നിന്നും ആപ്പിള്‍ ചാര്‍ജര്‍ നീക്കം ചെയ്തിരുന്നു. പ്രതിവര്‍ഷം 2 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ആണ് ഇതുവഴി കുറക്കുന്നത് എന്നാണ് ആപ്പിള്‍ ഇതിന് നല്‍കിയ വിശദീകരണം. എന്നാല്‍ ചാര്‍ജര്‍ മാത്രമായി ഇറക്കി അവര്‍ കാശ് തട്ടുന്നുമുണ്ട്. ഓസ്ട്രേലിയയും നേരത്തെ ആപ്പിളിന് രണ്ട് മില്യണ്‍ പിഴ ചുമത്തിയിരുന്നു. 2015 ഫെബ്രുവരി 2016 ഫെബ്രുവരി മാസങ്ങള്‍ക്കിടയില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് 6.6 മില്യണ്‍ ഡോളര്‍ പിഴ അടയ്ക്കാന്‍ 2018-ല്‍ ഒരു ഓസ്ട്രേലിയന്‍ കോടതി ആപ്പിളിനോട് ആവശ്യപ്പെട്ടിരുന്നു.