ശമ്പളം കൊടുക്കാന്‍ കാശില്ല ; പക്ഷെ ബസുകളെക്കുറിച്ച് പഠിക്കാന്‍ KSRTC എം.ഡി നെതര്‍ലന്‍ഡിലേക്ക്
നഷ്ടം കാരണം ശബളം ലഭിക്കാതെ തൊഴിലാളികള്‍ സമരം തുടരുന്ന കെ എസ് ആര്‍ ടി യില്‍ തന്നെയാണ് ബസുകളെക്കുറിച്ച് പഠിക്കാന്‍ KSRTC എം.ഡി നെതര്‍ലന്‍ഡിലേക്ക് പറക്കാന്‍ തയ്യാറാകുന്നത്. യൂറോപ്പിലെ വൃത്തിയുള്ള ബസുകളെപ്പറ്റി പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി സിഎംഡി ബിജു പ്രഭാകര്‍ വിദേശ യാത്രയ്‌ക്കൊരുങ്ങുന്നു. മേയ് 11 മുതല്‍ 14 വരെ നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്കാണ് ബിജു പ്രഭാകറിന്റെ യാത്ര. ബസുകളെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുന്ന അദ്ദേഹം നഗരഗതാഗത സംവിധാനത്തിനെ കുറിച്ചുള്ള പഠനത്തിലും പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര. അതേസമയം വിദേശയാത്രയ്ക്ക് വേണ്ടി ബിജു പ്രഭാകറിന് യാത്രാ ചെലവിനായി ദിവസേന 100 ഡോളര്‍ നല്‍കണമെന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുന്നത് വലിയ സമരത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് സിഎംഡിയുടെ വിദേശയാത്ര.