CPM പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ ആര്‍ എസ് എസ് നേതാവ് ഒളിവില്‍ താമസിച്ചത് കമ്മ്യുണിസ്റ്റ് കുടുംബത്തില്‍
സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസില്‍ പ്രതി ഒളിവില്‍ താമസിച്ചത് കമ്മ്യുണിസ്റ്റ് കുടുംബത്തില്‍. കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖില്‍ ദാസ് (38) ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു അടുത്തായി ഒളിവില്‍ താമസിച്ചത്. സംഭവത്തില്‍ വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പിഎം രേഷ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിണറായി പാണ്ട്യാലമുക്കില്‍ പൂട്ടിയിട്ട രയരോത്ത് പൊയില്‍ മയില്‍പ്പീലി എന്ന വീട്ടില്‍നിന്നാണു പ്രതി പിടിയിലായത്. രണ്ടു മാസമായി പ്രതി ഒളിവിലായിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോള്‍പോലും പൊലീസ് കനത്ത സുരക്ഷ നിലനിര്‍ത്തുന്ന പ്രദേശമാണിത്. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14-ാം പ്രതിയാണു നിഖില്‍. 2 പേര്‍ കൂടി പിടിയിലാവാനുണ്ട്.
ന്യൂ മാഹി എസ്.ഐമാരായ വിപിന്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്. ഫോണില്‍ ഭാര്യയുമായി നിഖില്‍ ബന്ധപ്പെടുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പ്രതിയെ വലയിലാക്കിയത്.
അതേസമയം ഹരിദാസന്‍ വധക്കേസിലെ പ്രതി സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഒളിവില്‍ താമസിച്ചു എന്നത് പോലീസിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. പ്രതി ഒളിവില്‍ താമസിച്ച വീടിന് നേരെ ഇന്നലെ രാത്രി ബോംബേറും ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് സംഭവം. പിണറായി എസ്ഐയും പ്രതി ഒളിവില്‍ കഴിഞ്ഞ വീടിനു സമീപത്ത് ആണ് താമസിക്കുന്നത്.
അതേസമയം പിടിയിലായ അധ്യാപിക ആര്‍ എസ് എസ് പ്രവര്‍ത്തകയാണ് എന്ന പേരില്‍ സി പി എം സൈബര്‍ ടീം വന്‍ ആക്രമണമാണ് അവര്‍ക്ക് എതിരെ നടത്തുന്നത്. അതേസമയം തങ്ങള്‍ പണ്ട് മുതല്‍ക്കേ കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകര്‍ ആണ് എന്നാണ് രേഷ്മയുടെ കുടുംബം പറയുന്നത്. പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയത് കൊലയാളിയാണെന്ന് അറിയാതെയെന്ന് പ്രതിയ്ക്ക് താമസ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ രേഷ്മയുടെ കുടുംബം. രേഷ്മയും ഭര്‍ത്താവ് പ്രശാന്തും സിപിഐഎം അനുഭാവികളാണ്. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണ്. പ്രതി നിജിന്‍ ദാസിന്റെ ഭാര്യയാണ് രേഷ്മയോട് വീട് ആശ്യപ്പെട്ടത്. സ്ഥിരിമായി വാടയ്ക്ക് നല്‍കുന്ന വീടാണിതെന്നും രേഷ്മയുടെ അച്ഛന്‍ രാജന്‍ പറഞ്ഞു.നാലു ദിവസത്തേക്ക് നിജിന്‍ ഭാര്യ വീട് വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. അവര്‍ തന്നെയാണ് ഭര്‍ത്താവാണെന്ന് പറഞ്ഞ് നിജിനെ പരിചയപ്പെടുത്തുന്നത്. അതിനുമുന്‍പ് നിജിനുമായി ഒരു പരിചയവുമുണ്ടായിരുന്നില്ലെന്നും രേഷ്മയുടെ അച്ഛന്‍ പറഞ്ഞു.
രേഷ്മ ബിജെപിയാണെന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവരൊന്നും ജീവിതത്തില്‍ ബിജെപിയായിട്ടില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. പണ്ടു മുതലെ സിപിഐഎം ആണ്. അവരെന്ന് മാത്രമല്ല, ഞങ്ങളെല്ലാവരും പാര്‍ട്ടിയാണ്. അതില്‍ ഇതുവരെയും ഒരു മാറ്റവും വിന്നിട്ടില്ലെന്നും രാജന്‍ പറഞ്ഞു. പിണറായി പെരുമ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചപ്പോള്‍ അന്ന് പാര്‍ട്ടി സഖാക്കളെ പാര്‍പ്പിച്ചതും ഇവിടെയായിരുന്നു. ചില അപവാദ പ്രചരണം ഇതിന്റെ പേരില്‍ നടക്കുന്നുണ്ടെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ വെട്ടിലായത് സി പി എം സൈബര്‍ ടീം ആണ്. പല പ്രമുഖരും സംഭവത്തില്‍ ഇട്ട പോസ്റ്റ് മുക്കി മിണ്ടാതെ ഇരിക്കുകയാണ്. അതേസമയം അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍.