ചലച്ചിത്ര അക്കാദമി ഭരണസമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഇന്ദ്രന്‍സ്

കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടന്‍ ഇന്ദ്രന്‍സ്. അഭ്യര്‍ത്ഥന അറിയിച്ച് അക്കാദമി ചെയര്‍മാനും സെക്രട്ടറിയ്ക്കും ഇന്ദ്രന്‍സ് ഇമെയില്‍ സന്ദേശം അയച്ചതായി ഇന്ദ്രന്‍സ് പറഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞാണ് അക്കാദമി ചെയര്‍മാനും സെക്രട്ടറിയ്ക്കും ഇന്ദ്രന്‍സ് ഇമെയില്‍ അയച്ചത്.കേരള ചലച്ചിത്ര അക്കാദമി പോലൊരു സ്ഥാപനത്തില്‍ ഭരണസമിതി അംഗമായി പരിഗണിച്ചതില്‍ ഏറെ സന്തോഷവും നന്ദിയുമുണ്ട്. എന്നാല്‍ ഇപ്പോള്‍ വിവിധ സിനിമകളുമായി തിരക്കിലാണ്. മാത്രമല്ല മത്സര രംഗത്ത് താന്‍ അഭിനയിച്ച ചിത്രങ്ങള്‍ ഉള്ളപ്പോള്‍ ആ സ്ഥാനം വഹിക്കുന്നത് ധാര്‍മികമായി ശരിയല്ല. അതുകൊണ്ട് എന്നേക്കാള്‍ മികച്ച ഒരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഞാന്‍ സന്തോഷത്തോടെ ആഗ്രഹിക്കുന്നു എന്നും ഇന്ദ്രന്‍സ് പറഞ്ഞു.