നാടന്‍ കുതിരയ്ക്ക് കറുത്ത പെയിന്റ് അടിച്ചു വിറ്റു തട്ടിയെടുത്തത് 23 ലക്ഷം
നാടന്‍ കുതിരയെ പെയിന്റ് അടിച്ച് നിറം മാറ്റി 23 ലക്ഷം തട്ടിയെടുത്തു. പഞ്ചാബിലെ വസ്ത്രവ്യാപാരിയായ രമേഷ് സിങാണ് കുതിര പ്രേമം കാരണം കാശ് നഷ്ടപ്പെടുത്തിയ ആള്‍. അപൂര്‍വയിനം കുതിരകള്‍ മേയുന്ന ഫാം വേണമെന്നതാണ് രമേഷ് സിംഗിന്റെ സ്വപ്നം. അതിലേക്കായി കുതിരയെ വാങ്ങിയതായിരുന്നു അദ്ദേഹം. എന്നാല്‍ വാങ്ങിയതിന് ശേഷമാണ് പണി കിട്ടിയ വിവരം അദ്ദേഹം അറിഞ്ഞത്.
തന്റെ ഫാമിലേക്ക് വിലപിടിപ്പുള്ള മാര്‍വാരി ഇനത്തിലെ അത്യപൂര്‍വമായ കറുത്ത കുതിരകളിലൊന്നിനെ വേണമെന്നാണ് രമേഷ് ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ച് തട്ടിപ്പുകാര്‍ കുതിര പക്കലുണ്ട് വിലയുറപ്പിക്കാം എന്ന പേരില്‍ എത്തി. 23 ലക്ഷം രൂപയ്ക്ക് അദ്ദേഹം ആ കറുത്ത കുതിരയെ സ്വന്തമാക്കി.7.6 ലക്ഷം രൂപ പണമായും ബാക്കി തുകയ്ക്കു ചെക്കായും അവര്‍ക്ക് നല്‍കി. എന്നാല്‍ സംഭവിക്കാന്‍ പോകുന്ന തട്ടിപ്പിനെ കുറിച്ച് രമേഷ് അറിഞ്ഞില്ല. പണമിടപാടുകള്‍ എല്ലാം തീര്‍ത്ത് കുതിരയെ ഫാമിലേക്ക് കൊണ്ടുവന്നു. കുളി കഴിഞ്ഞപ്പോള്‍ കുതിര നിറമാറി നാടന്‍ കുതിരയായി മാറി. എങ്ങെയൊക്കെയാണേലും തട്ടിപ്പുകാര്‍ക്ക് ലാഭം മാത്രം. തനിക്ക് പറ്റിയ തട്ടിപ്പില്‍ ആകെ പോലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് അദ്ദേഹം.