മോദിയെ പുകഴ്ത്തിയിട്ടും ഗുണമുണ്ടായില്ല ; ഇളയരാജയ്ക്ക് ജി എസ് ടി നോട്ടീസ്
മോദി ആരാധന കാണിച്ചിട്ടും ഗുണം ലഭിക്കാതെ സംഗീത സംവിധായകന്‍ ഇളയരാജ.സംഗീതം നല്‍കിയതിന് ലഭിച്ച പ്രതിഫലത്തിന് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ജിഎസ്ടി ഡയറക്ടറേറ്റിന്റെ (GST directorate) നോട്ടിസ്. 2013 -2015 കാലയളവില്‍ സിനിമകളില്‍ സംഗീതമൊരുക്കിയതിന്റെ പേരില്‍ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പ്രതിഫലത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്. മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോണ്‍ 78കാരനായ ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.
അടുത്തിടെ പ്രധാനമന്ത്രിയെയും അംബേദ്കറെയും താരതമ്യം ചെയ്ത് ഇളയരാജ ഒരു പുസ്തകത്തില്‍ എഴുതിയ ആമുഖം വിവാദമായിരുന്നു. മോദിയെ പുകഴ്ത്തിയത് നടപടികളില്‍നിന്നു രക്ഷപ്പെടാനാണെന്നും അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പരക്കെ എതിര്‍പ്പ് ഉയര്‍ന്നിട്ടും പറഞ്ഞ വിഷയത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് ഇളയരാജ വ്യക്തമാക്കിയത്. എന്നാല്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് അതൊക്കെ കാട്ടിക്കൂട്ടിയത് എന്ന് ഇതോടെ തെളിഞ്ഞു.