അമിത്ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശനം നീട്ടിവച്ചു. ചില ഔദ്യോഗിക കാരണത്താലാണ് തീരുമാനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. പുതുക്കിയ തീയ്യതി വൈകാതെ അറിയിക്കും. നേരത്തെ ഏപ്രില്‍ 29-നാണ് കേന്ദ്ര ആഭ്യന്തരയുടെ കേരള സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. കേരളത്തിലെ സാമൂഹികസ്ഥിതി ഗൗരവത്തോടെ കാണണമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം 29ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനിരിക്കുകയായിരുന്നു. ബിജെപിയില്‍ പഞ്ചായത്തുതലം മുതല്‍ നടന്ന പുനഃസംഘടനയുടെ റിപ്പോര്‍ട്ട് സംഘടനാ സെക്രട്ടറി ദേശീയ നേതൃത്വത്തിനു കൈമാറിയിരുന്നു. സംസ്ഥാന ഭാരവാഹിയോഗത്തില്‍ കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയും ഈ സന്ദര്‍ശനത്തില്‍ അമിത് ഷാ വിലയിരുത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.