സന്തോഷ് ട്രോഫി ; കര്‍ണ്ണാടകയെ തകര്‍ത്തു കേരളം ഫൈനലില്‍
കര്‍ണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. അയല്‍ക്കാരെ 7-3 തകര്‍ത്താണ് കേരളം ഫൈനലിന് കാണികള്‍ക്ക് ക്ഷണക്കത്ത് കൈമാറിയത്. കേരളത്തിനായി സൂപ്പര്‍സബ് ജസിന്‍ അഞ്ചും ഷിഖിലും അര്‍ജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ 10 മിനുറ്റിനിടെയായിരുന്നു ജസിന്റെ ഹാട്രിക്. 24-ാം മിനിറ്റില്‍ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമാണ് കേരളത്തില്‍ അസാമാന്യ തിരിച്ചുവരവ്. ബംഗാളും മണിപ്പുരും തമ്മില്‍ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലില്‍ നേരിടും.