മലബാര്‍ എക്സ്പ്രസില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ചു
മലബാര്‍ എക്സ്പ്രസിന്റെ കോച്ചിനുള്ളിലാണ് അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്റ്റേഷനും കായംകുളത്തിനുമിടയില്‍ വച്ചാണ് സംഭവമുണ്ടായത്.
മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ കൊല്ലത്ത് ഏറെ നേരം നിര്‍ത്തിയിട്ടു.
രാവിലെ ഏഴ് മണിയോടെ അംഗപരിമിതരുടെ കോച്ചിനുള്ളില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ സമയത്ത് ഒരു യാത്രക്കാരന്‍ കോച്ച് തുറന്ന് നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാള്‍ റെയില്‍വേ ഗാര്‍ഡിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മരിച്ചയാളെ കായംകുളത്ത് വച്ച് ചിലര്‍ കണ്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.