അച്ഛനെ അധിക്ഷേപിച്ചയാള്‍ക്ക് ഒന്നൊന്നര മറുപടിയുമായി ഗോകുല്‍ സുരേഷ്
നടനും എം പിയുമായ സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഒരാള്‍ പങ്കുവച്ച പോസ്റ്റിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മകന്‍ ഗോകുല്‍ സുരേഷ്. ഒരു ഭാഗത്ത് നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന കുറിപ്പും നല്‍കിയായിരുന്നു അയാളുടെ പോസ്റ്റ്. ഇതിനു മറുപടിയായി ഉടന്‍ തന്നെ ഗോകുല്‍ സുരേഷ് രംഗത്ത് വന്നു. രണ്ടു വ്യത്യാസമുണ്ട്. ”ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,” എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി.ഗോകുല്‍ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വൈലായി. ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. അടുത്തകാലത്തായി വളരെ വലിയ ആക്രമണമാണ് സുരേഷ് ഗോപിക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.