സംസ്ഥാനത്ത് ചെറിയപ്പെരുന്നാള്‍ ചൊവ്വാഴ്ച
മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കും. ശവ്വാല്‍ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തില്‍ ഈദുല്‍ ഫിത്?ര്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് മതപണ്ഡിതര്‍ അറിയിച്ചു. ‘ശവ്വാല്‍ മാസപ്പിറവി കണ്ടവിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച (3-05-2022) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
” അതേസമയം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍. റമദാനിലെ 30 ദിനങ്ങളും പൂര്‍ത്തിയാക്കിയാണ് ഗള്‍ഫില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനില്‍ ഇന്ന് റമദാന്‍ 29 പൂര്‍ത്തിയാവുകയേ ഉള്ളൂ. ഇതിനാല്‍ ഇന്ന് മാസപ്പിറവി കണ്ടാല്‍ ഒമാനിലും നാളെയാകും ചെറിയ പെരുന്നാള്‍.