നാളെ സംസ്ഥാനത്ത് പൊതുഅവധി ; പരീക്ഷകള്‍ മാറ്റിവച്ചു
നാളെ സംസ്ഥാനത്ത് പൊതുഅവധി. സര്‍ക്കാര്‍ – പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കേരള ബാങ്ക് അടക്കം സഹകരണസ്ഥാപനങ്ങള്‍ക്കും മറ്റു ബാങ്കുകള്‍ക്കും നാളെ അവധിയായിരിക്കും. ചെറിയ പെരുന്നാളിന് നേരത്തെ മെയ് രണ്ട് അവധിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാവാതെ വന്നതോടെ ഇന്നും വ്രതാനുഷ്ഠാനം നടത്തി നാളെയാവും സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. ഈ സാഹചര്യത്തില്‍ നാളെ കൂടി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.
പി.എസ്.സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍ എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന അകൗണ്ട് ടെസ്റ്റ് ഫോര്‍ എക്സിക്യൂട്ടിവ് ഓഫിസര്‍ (കേരള സര്‍വ്വീസ് റൂള്‍സ്) വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റിവെച്ചു. കേരള സര്‍വകലാശാല നാളെ(03/05/2022) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
കേരള സര്‍വകലാശാല നാളെ(03/05/2022) ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ആറാം സമസ്റ്റര്‍ CBCSS/CRCBCSS പരീക്ഷകളുടെ കേന്ദ്രികൃത മൂല്യ നിര്‍ണയ ക്യാമ്പ് മെയ് നാലാം തിയതിലേക്ക് പുനക്രമീകരിച്ചു.