ഭാര്യയെ കൊന്നു എന്ന കേസില്‍ ഭര്‍ത്താവ് തടവില്‍ ; കൊല്ലപ്പെട്ട ഭാര്യ കാമുകനൊപ്പം സുഖവാസം

ബിഹാറില്‍ ആണ് സംഭവം. ഭാര്യയെ കൊന്ന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവ് ആണ് ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്നത്.എന്നാല്‍ കൊല്ലപ്പെട്ടു എന്ന് പറയുന്ന ഭാര്യയെ കാമുകനോടൊപ്പം കണ്ടെത്തി. ബിഹാറിലെ മോത്തിഹാരിയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നുവെന്നും, ഇതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് യുവാവിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ ഇതേസമയം യുവതി കാമുകനൊപ്പം ജീവിച്ച് വരികെയായിരുന്നു. ശാന്തി ദേവിയെന്ന യുവതിയെയാണ് ഈ വര്ഷം കാണാതായത്. ശാന്തി ദേവിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ശാന്തിയുടെ ഭര്‍ത്താവ് ദിനേശ് റാമാണ് ജയിലില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശാന്തി ദേവിയെയും കാമുകനെയും പഞ്ചാബിലെ ജലന്ധറില്‍ നിന്ന് പിടികൂടുകയായിരുന്നു. 2016 ജൂണ്‍ 14 നാണ് ശാന്തി ദേവിയും ദിനേശും വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയെ കാണാതാകുകയായിരിക്കുന്നു.

പൊലീസ് അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ശാന്തിയുടെ ബന്ധുക്കള്‍ ദിനേശിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദിനേശ് നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നതായി വീട്ടുക്കാര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഒരു മോട്ടോര്‍ ബൈക്കും 50,000 രൂപയും സ്ത്രീധനമായി നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ശാന്തിയുടെ പിതാവ് യോഗേന്ദ്ര യാദവാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് മോത്തിഹാരി പൊലീസ് ദിനേശിനെതിരെ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് അറസ്‌റിലായ ദിനേഷിനെ കൊലപാതക കുറ്റത്തിന് ജയില്‍ അടക്കുകയും ചെയ്തു. എന്നാല്‍ കേസ് അന്വേഷിച്ച സ്റ്റേഷന്‍ ഹൌസ് ഓഫീസറിന് സംഭവത്തില്‍ ആദ്യം മുതല്‍ തന്നെ ദുരൂഹത തോന്നിയിരുന്നു. ഇതിനെ തുടര്‍ന്ന് ശാന്തിയുടെ മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണിലെ ലൊക്കേഷന്‍ ഉപയോഗിച്ചാണ് പഞ്ചാബിലെ ജലന്ധറില്‍ നിന്ന് ശാന്തിയെ കണ്ടെത്തിയത്.