84 വര്‍ഷമായി ഒരു കമ്പനിയില്‍ തന്നെ ജോലി , ഗിന്നസ് ബുക്ക് നേട്ടവുമായി 100 വയസുകാരന്‍
ജോലി ചെയ്യാന്‍ മടിയുള്ളവര്‍ കൂടുതലുള്ള തലമുറയിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിച്ചു പോകുന്നത്. ഇനി വരുന്ന തലമുറ ഇപ്പോള്‍ ഉള്ളവരേക്കാള്‍ മടിയന്മാര്‍ ആയിരിക്കും എന്നതും സത്യമായ വസ്തുതയാണ്. ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം കൃത്യമായി കിട്ടണം കൂടുതല്‍ കൂടുതല്‍ കിട്ടണം എന്ന ആഗ്രഹമാണ് പലര്‍ക്കും. പണം എത്ര കിട്ടിയാലും മടുക്കില്ല എന്ന മനുഷ്യന്റെ ആര്‍ത്തി തന്നെയാണ് ഇതിനു കാരണം. അതുകൊണ്ടു തന്നെ എത്ര നല്ല തൊഴിലിടങ്ങള്‍ ആണെങ്കിലും കൂടുതല്‍ ശമ്പളം ലഭിക്കുമ്പോള്‍ പഴയ തൊഴില്‍ കളയാന്‍ പലരും രണ്ടിലൊന്ന് ചിന്തിക്കാറില്ല. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തനായ ഒരാളുടെ വാര്‍ത്തയാണ് ഇവിടെ. വാള്‍ട്ടര്‍ ഓര്‍ത്ത്മാന്‍ എന്ന 100 വയസായി വയസുകാരന്‍ ഇപ്പോള്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത് ഏറ്റവും നീണ്ട കാലം ഒരേ കമ്പനിയില്‍ തന്നെ ജോലി ചെയ്തതിന് ആണ്.
2022 ജനുവരി ആറിന് റെക്കോര്‍ഡ് സ്ഥിരീകരിച്ചു. ആ സമയത്ത് വാള്‍ട്ടര്‍ 84 വര്‍ഷവും ഒമ്പത് ദിവസവുമായിരുന്നു അതേ കമ്പനിയില്‍ ജോലി ചെയ്തു തുടങ്ങിയിട്ട്. വാള്‍ട്ടര്‍, ബ്രസീലിലെ സാന്താ കാറ്ററിനയിലെ Industrias Renaux SA എന്ന ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ ഷിപ്പിംഗ് അസിസ്റ്റന്റായിട്ടാണ് ജോലി തുടങ്ങിയത്. അന്ന് അദ്ദേഹത്തിന് 15 വയസാണ് പ്രായം. ബ്രസീലിലെ സാന്താ കാതറിനയിലെ ഒരു ചെറിയ പട്ടണമായ ബ്രൂസ്‌ക്വിലാണ് അദ്ദേഹം ജനിച്ചത്. സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കുടുംബത്തെ പിന്തുണക്കുന്നതിന് വേണ്ടി വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് ജോലിക്ക് പോകേണ്ടി വന്നു. പ്രസ്തുത കമ്പനിയില്‍ ജോലിക്ക് അദ്ദേഹത്തെ എടുക്കുന്നത് ജര്‍മ്മന്‍ ഭാഷയിലുള്ള അറിവ് കാരണമാണ്.
ജോലിക്ക് കയറി അധികം വൈകാതെ തന്നെ അദ്ദേഹം സെയില്‍സിലേക്ക് പ്രോമോട്ട് ചെയ്യപ്പെട്ടു. അവിടെനിന്നും അധികം താമസിയാതെ സെയില്‍സ് മാനേജരായി. ‘എനിക്ക് ഒരു സെയില്‍സ്പേഴ്സണായി ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. ഞാന്‍ സാവോ പോളോയിലേക്ക് പോയി, ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് മാസത്തെ ജോലിക്ക് തുല്യമായ ഓര്‍ഡറുകള്‍ കൊണ്ട് വന്നു’ വാള്‍ട്ടര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനോട് പറഞ്ഞു. ഒരു ജോലിയുള്ളതിന്റെ ഏറ്റവും നല്ല ഭാഗം അത് നിങ്ങള്‍ക്ക് ലക്ഷ്യബോധവും പ്രതിബദ്ധതയും പതിവായി എന്തെങ്കിലും ചെയ്യാനും നല്‍കുന്നു എന്നതാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു നല്ല ജീവനക്കാരനാവുന്നതിന് എപ്പോഴും അപ് ടു ഡേറ്റായിരിക്കണം എന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഏപ്രില്‍ 19 -നാണ് അദ്ദേഹത്തിന് 100 വയസ് തികഞ്ഞത്. സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചു. അദ്ദേഹം എല്ലാ ദിവസവും വ്യായാമം ചെയ്യുന്നു. ആരോ?ഗ്യത്തോടെയിരിക്കുന്നു. നല്ല ഓര്‍മ്മയും ഉണ്ട്. നിരന്തരം നമ്മെ പ്രചോദിപ്പിക്കുന്ന കമ്പനിയിലാവണം നാം തുടരേണ്ടത് എന്ന് അദ്ദേഹം പറയുന്നു. ‘താനൊരുപാട് പ്ലാന്‍ ചെയ്യുന്ന ആളല്ല. നാളെയെ കുറിച്ച് ചിന്തിക്കുന്നതിന് പകരം ഇന്നിനെ കുറിച്ച് ചിന്തിക്കും. വ്യായാമം ചെയ്യും, ജോലിക്ക് പോകും, എപ്പോഴും ബിസിയായിരിക്കാന്‍ നോക്കും. ഇന്നലകളെ കുറിച്ചോ ഭാവിയെ കുറിച്ചോ ആലോചിക്കാറില്ല. അന്നന്നത്തെ ജീവിതം ആസ്വദിക്കുകയാണ്’ എന്നും അദ്ദേഹം പറയുന്നു.