നീതിക്ക് വേണ്ടി പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് പെണ്‍കുട്ടി

പിതാവ് തന്നെ ബലാത്സം?ഗം ചെയ്യുന്ന വീഡിയോ ഒളിക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പെണ്‍കുട്ടി. പിതാവിന്റെ ക്രൂരത പുറം ലോകം അറിയാനും തനിക്ക് നീതി കിട്ടുന്നതിനും വേണ്ടിയാണ് 18കാരിയായ പെണ്‍കുട്ടി പിതാവ് അറിയാതെ വീഡിയോ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. സംഭവം പുറംലോകം അറിഞ്ഞതോടെ 50കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സമസ്തിപൂര്‍ സ്വദേശിയായ അധ്യാപകനാണ് പെണ്‍കുട്ടിയുടെ പിതാവ്. തന്നെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

പിതാവിനെ പോലീസ് ചോദ്യം ചെയ്യുകയും കേസില്‍ വേറെയും പ്രതികളുണ്ടോയെന്നറിയാന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. റെയ്ഡുകളും നടക്കുന്നുണ്ടെന്നും ഡിഎസ്പി സഹിയാര്‍ അക്തര്‍ പറഞ്ഞു. അതേസമയം പെണ്‍കുട്ടിക്ക് നേരെയുള്ള പിതാവിന്റെ ആക്രമണത്തെ അമ്മ എതിര്‍ത്തിരുന്നില്ലെന്നും സംഭവത്തില്‍ പ്രതികരിക്കാതിരിക്കാന്‍ ബന്ധു സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ആരോപണമുണ്ട്. ഇന്ത്യ ടുഡേയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.