കണ്ണൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍
കണ്ണൂര്‍ ചൊക്ലിയില്‍ അമ്മയുടേയും ആറ് മാസം പ്രായമുള്ള കുഞ്ഞിന്റേയും മൃതദേഹം കിണറ്റില്‍ കണ്ടെത്തി.തീര്‍ത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സന(25), ഇവരുടെ ആറ് മാസം പ്രായമായ ആണ്‍കുഞ്ഞ് ധ്രുവിന്‍ എന്നിവരേയാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഇരുവരേയും കാണാതെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തെത്തുര്‍ന്നാണ് കിണറ്റില്‍ നിന്ന് മൃതദേഹങ്ങള്‍ കിട്ടിയത്. മനേക്കരയിലെ ജനാര്‍ദ്ദനന്‍-സുമ ദമ്പതികളുടെ മകളാണ് ജ്യോത്സന.
രണ്ട് വര്‍ഷം മുമ്പാണ് നിവേദും ജോല്‍സനയും വിവാഹിതരായത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത്. ചൊക്ലി സി.ഐ ഷാജുവിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹങ്ങള്‍ തലശ്ശേരി ഗവണ്മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.