കൊച്ചിയില്‍ മെട്രോക്ക് ഭംഗി കൂട്ടാന്‍ പൂന്തോട്ടത്തില്‍ കഞ്ചാവ് കൃഷി ; പിഴുത് മാറ്റി എക്സൈസ്
കേരളത്തില്‍ കഞ്ചാവിന്റെ തലസ്ഥാനമാണ് കൊച്ചി എന്ന് പരിഹസിക്കുന്നവര്‍ക്ക് പോലും വിശ്വസിക്കാന്‍ പ്രയാസമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ അവിടെ നിന്നും വരുന്നത്. നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഹരി സംബന്ധമായ വാര്‍ത്തകള്‍ വരുന്ന കൊച്ചിയില്‍ ഇപ്പോഴിതാ കൊച്ചി മെട്രോ തൂണുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടിയും കണ്ടെത്തി. ഏതോ വഴിയാത്രക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥരെത്തി ചെടി പിഴുത് നീക്കി. പാലാരിവട്ടം മെട്രൊ സ്റ്റേഷനു സമീപം മെട്രൊ പില്ലര്‍ 516നും 517നും ഇടയിലുളള ഭാഗത്താണ് കഞ്ചാവ് ചെടി കണ്ടത്. ആരെങ്കിലും ബോധപൂര്‍വം വളര്‍ത്തിയതാണോ അതോ താനെ മുളച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയതിനെ തുടര്‍ന്ന് മെട്രൊയുടെ മറ്റു പ്രദേശങ്ങളിലും പരിശോധന നടത്തിയേക്കുമെന്നാണ് എക്‌സൈസ് വകുപ്പ് നല്‍കുന്ന സൂചന.