പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം ; പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസം ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് അറസ്റ്റില്‍. ആലപ്പുഴ എആര്‍ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സിലായിരുന്നു സംഭവം. വണ്ടാനം മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ സിപിഓ റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരാണ് മരിച്ചത്. മരിച്ച നെജിലയുടെ ഭര്‍ത്താവും സിവില്‍ പൊലീസ് ഓഫീസറുമായ റെനീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. രാവിലെ ജോലി കഴിഞ്ഞെത്തിയ റെനീസാണ് മൃതദേഹങ്ങള്‍ കണ്ടത്. ഒന്നര വയസുകാരി മലാലയെ ബക്കറ്റിലെ വെള്ളത്തിലും അഞ്ചു വയസുകാരന്‍ ടിപ്പു സുല്‍ത്താനെ കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലുമാണ് കണ്ടെത്തിയത്. നജില ഫാനില്‍ തൂങ്ങി മരിച്ച നിലയിലയിലായിരുന്നു.

ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവിന്റെ പീഡനങ്ങളാണെന്നായിരുന്നു നജിലെയുടെ കുടുംബത്തിന്റെ ആരോപണം. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മരിച്ച നജിലയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ റെനീസിനെതിരെ ആരോപണവുമായി നജ് ലയുടെ കുടുംബം രംഗത്തു വന്നിരുന്നു. റെനീസ് നജ് ലയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് സഹോദരി നഫ് ല പറഞ്ഞു. ഒരു സ്ത്രീയുമായി റെനീസിന് ബന്ധം ഉണ്ടായിരുന്നുവെന്നും ആത്മഹത്യക്ക് തലേദിവസം ഇവര്‍ ക്വാര്‍ട്ടേഴ്‌സില്‍ വന്നിട്ടുണ്ടെന്നും നഫ് ല പറഞ്ഞു.വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നജ് ല ഒരു ഡയറിയില്‍ എഴുതാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ഡയറി കാണുന്നില്ലെന്നും റെനീസ് എടുത്ത് മാറ്റിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായും നഫ് ല പറഞ്ഞിരുന്നു.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നജ് ലയുടേയും മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരുടേയും മൃതദേഹങ്ങള്‍ വൈകിട്ട് കോട്ടപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കൊവിഡ് പരിശോധന ഫലം വൈകിയതിനാല്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ട്ം നടത്തിയത്. ആലപ്പുഴ കുന്നുംപുറത്തുള്ള എ ആര്‍ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്‌സി ലാ ണ് റെനീസും കുടുംബവും താമസിച്ചിരുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജ് ഔട്ട് പോസ്റ്റിലാണ് റനീസിന് ജോലി. .ഇന്നലെ രാത്രി എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് ക്വാര്‍ട്ടേഴ്‌സിന് അകത്ത് മൃതദേഹങ്ങള്‍ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജില ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.