മൂന്നുനിലക്കെട്ടിടത്തില്‍ തീപ്പിടിത്തം ; ഡല്‍ഹിയില്‍ 27 പേര്‍ വെന്തു മരിച്ചു ; മുപ്പതിലേറെ പേരെ കാണാനില്ല
ഡല്‍ഹി : മൂന്നുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എഴുപതോളം പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി.മുപ്പതിലേറെ പേരെ കാണാനില്ല എന്നും വിവരമുണ്ട്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്കയില്‍ വെള്ളിയാഴ്ച വൈകീട്ട് നാലേ മുക്കാലോടെയാണ് സംഭവം. ഒന്നാം നിലയിലെ സി.സി.ടി.വി. നിര്‍മാണ യൂണിറ്റിലായിരുന്നു അഗ്‌നിബാധ. മുപ്പതിലേറെ അഗ്നിശമന വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രാത്രി 11 മണിയോടെയാണു തീ അണയ്ക്കാനായത്. രാത്രിവൈകിയും രക്ഷാദൗത്യം തുടര്‍ന്നു. സംഭവത്തില്‍ കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തു. വിവിധ കമ്പനികള്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കാന്‍ വാടകയ്ക്കു നല്‍കാറുള്ളതാണ് ഈ കെട്ടിടമെന്ന് അധികൃതര്‍ അറിയിച്ചു.
തീപിടുത്തം ഉണ്ടായി ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തു എത്തിയത് എന്ന് ദൃസാക്ഷികള്‍ പറയുന്നു. ഇവ എത്താന്‍ താമസിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടി. ആറ് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീപൂര്‍ണ്ണമായി അണച്ചത്. കെട്ടിടത്തില്‍ ഇരുന്നൂറിനടുത്ത് ആളുകളുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. കൂടൂതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്ത പൊലീസ് സ്ഥാപന ഉടമയെ കസ്റ്റഡിയില്‍ എടുത്തു. മരിച്ചവരെ തിരിച്ചറിയാന്‍ ഇന്ന് ഫോറന്‍സിക് പരിശോധന നടക്കും. ദില്ലി സമീപകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് മുണ്ട്കായിലുണ്ടായത്.
സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന എസ്‌ഐ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. മൃതദേഹങ്ങളില്‍ പലതും ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പൂര്‍ണ്ണമായി കത്തിയ നിലയിലാണ്. തീ പിടിച്ച കെട്ടിടത്തിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഇല്ലായിരുന്നെന്ന് ദില്ലി അഗ്‌നിശമനസേനാ മേധാവി പറഞ്ഞു. പ്രസ്തുത ഫാക്ടറിയുടെ ഉടമകള്‍ ഒരിക്കലും ഫയര്‍ എന്‍ഒസിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് ഇന്ത്യ ടുഡേ/ആജ് തക്കിനോട് പറഞ്ഞു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ഫാക്ടറികള്‍ക്കും എന്‍ഒസി ഇല്ലെന്നും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.