സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം , റെഡ് അലര്‍ട്ട് പിന്‍വലിച്ചു
കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തു പെയ്ത മഴയ്ക്ക് താത്കാലിക ശമനം. കേരളത്തിന് മുകളിലും അറബിക്കടലിലും കഴിഞ്ഞ ദിവസം കാണപ്പെട്ട നിലയിലുള്ള മേഘക്കൂട്ടങ്ങള്‍ ഇന്നത്തെ ഉപഗ്രഹദൃശ്യങ്ങളില്‍ ദൃശ്യമല്ല. എന്നാല്‍ ഇനിയുള്ള മണിക്കൂറുകളിലും വരും ദിവസങ്ങളിലും കേരളത്തില്‍ കനത്ത മഴ തുടരാനാണ് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പില്‍ പിന്‍വലിച്ചു. നിലവില്‍ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. എറണാകുളം , ഇടുക്കി , തൃശൂര്‍ , മലപ്പുറം , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാടും വയനാട്ടിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല ബാക്കി ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.
അതിനിടെ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് ഭാഗത്തും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും കടന്ന് കാലവര്‍ഷം കേരളതീരത്തേക്ക് നീങ്ങുകയാണ്. വരുന്ന ദിവസങ്ങളില്‍ ശ്രീലങ്കയും പിന്നീട് മാലിദ്വീപിലും കാലവര്‍ഷം എത്തും. കേരളത്തില്‍ മെയ് 27 ഓടെ കാലവര്‍ഷമെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ പ്രവചനം. മെയ് 26-ന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് പ്രവചിക്കുന്നത്. കാലവര്‍ഷത്തില്‍ എത്രത്തോളം മഴ ലഭിക്കും എന്നതില്‍ അതിന് ശേഷം വ്യക്തത വരും. ലക്ഷദ്വീപിന് സമീപത്തുള്ള ചക്രവാത ചുഴിയാണ് നിലവില്‍ കേരളത്തിലെ മഴയ്ക്ക് കാരണം. നിലവില്‍ അഞ്ച് ദിവസത്തേക്ക് നല്‍കിയ മഴ മുന്നിറിയിപ്പില്‍ മാറ്റമില്ല.