ഗ്യാന്‍വാപി ; ശിവലിംഗം മജിസ്‌ട്രേറ്റ് പോലും കണ്ടിട്ടില്ല ; മേഖല സംരക്ഷിക്കണമെന്ന് സുപ്രിം കോടതി
ഗ്യാന്‍വാപി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് ശിവലിംഗം കണ്ടെത്തി എന്ന് പറയപ്പെടുന്ന മേഖല സംരക്ഷിക്കണമെന്ന് സുപ്രിം കോടതി. എവിടെയാണ് ശിവലിംഗമെന്ന് കോടതി ചോദിച്ചു. മജിസ്‌ട്രേറ്റ് പോലും അത് കണ്ടിട്ടില്ല. ശിവലിംഗം ആരെങ്കിലും തകര്‍ത്താന്‍ എന്തുചെയ്യുമെന്ന് സോളിസിറ്റര്‍ ജനറല്‍ ചോദിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കാം എന്നും കോടതി പറഞ്ഞു. സര്‍വേക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ്, വാരണാസി സിവില്‍ കോടതിയിലെ ഹര്‍ജിക്കാര്‍ തുടങ്ങിയവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ശിവലിംഗം കണ്ടെത്തിയ മേഖല സംരക്ഷിക്കണം. എങ്കിലും മസ്ജിദിലേക്കുള്ള പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു.
അതേസമയം അഡ്വ. കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ സര്‍വേ നടപടികളില്‍ നിന്ന് വാരണാസി സിവില്‍ കോടതി ഒഴിവാക്കി. മിശ്രയുടെ പ്രവര്‍ത്തനങ്ങളില്‍ മസ്ജിദ് കമ്മറ്റി അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസം സമയം കൂടി കോടതി അനുവദിച്ചു. പള്ളിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് മുസ്ലീം മതവിഭാഗത്തിന് പ്രാര്‍ഥനയ്ക്കുള്ള അവകാശം തടയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. അതേസമയം സര്‍വേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന സര്‍വേ കമ്മീഷണറെ മാറ്റുകയും ചെയ്തു. സര്‍വേ കമ്മീഷണര്‍ അജയ് മിശ്രയെയാണ് മാറ്റിയത്. ശിവലിംഗം എവിടെയെന്ന് കോടതി ചോദിച്ചു. ജില്ല മജിസ്ട്രേറ്റ് പോലും ഇത് കണ്ടിട്ടില്ല. സീല്‍ ചെയ്ത സ്ഥലം സംരക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ മജിസ്ട്രേറ്റിനാണ് സംരക്ഷണ ചുമതല. സുരക്ഷയുടെ പേരില്‍ മുസ്ലീങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടരുതെന്നും കോടതി പറഞ്ഞു.