പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസ് ; ഹോളിവുഡ് നടി സാറ ഫിത്തിയന് എട്ടു വര്‍ഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഹോളിവുഡ് നടി സാറ ഫിത്തിയന് എട്ടു വര്‍ഷം തടവ്. 13 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. മാര്‍വലിന്റെ ഡോക്ട്ടര്‍ സ്ട്രെഞ്ചു സിനിമയിലൂടെ ഏവര്‍ക്കും പരിചിതയാണ് സാറാ. ഇതേ കേസില്‍ ഭര്‍ത്താവും തായ്‌ക്കൊണ്ടോ അധ്യാപകനുമായ വിക്ടര്‍ മാര്‍ക്കെക്ക് 14 വര്‍ഷം തടവിനും വിധിച്ചു. പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിനു പിന്നിലെ പ്രേരകശക്തി മാര്‍ക്കെ ആണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി നിരീക്ഷിച്ചു.

കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്ത ദമ്പതികളെ ശിക്ഷാ വിധി കേള്‍പ്പിക്കാനായി ഒരുമിച്ചാണ് കോടതിയിലേക്ക് കൊണ്ടുവന്നത്. മാര്‍ക്കെ പൊട്ടിക്കരഞ്ഞപ്പോള്‍ സാറ നിര്‍വികാരയായിട്ടാണ് കാണപ്പെട്ടത്. താന്‍ നിരപരാധിയാണെന്നും എല്ലാവരെയും സ്‌നേഹിക്കുന്നുവെന്നുമായിരുന്നു വിധി കേട്ട ശേഷം സാറ ഫിത്തിയന്റെ പ്രതികരണം. അതേസമയം, ദമ്പതികള്‍ 13 വയസുള്ളപ്പോള്‍ തനിക്ക് മദ്യം നല്‍കുകയും ഫിത്തിയനും മാര്‍ക്കെയുമായി ഓറല്‍ സെക്സില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ മാര്‍ക്കെയും സാറ ഫിത്തിയനും എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. ലൈംഗിക ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികള്‍ പുറത്തുവന്ന് നേരിടേണ്ടി വന്ന ക്രൂരമായ അനുഭവത്തെക്കുറിച്ച് സധൈര്യം തുറന്നു പറഞ്ഞതിനെ ജഡ്ജി അഭിനന്ദിച്ചു.