ബസുകള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഞെട്ടിക്കുന്ന വീഡിയോ

തമിഴ്നാട്ടിലെ സേലത്താണ് അപകടം ഉണ്ടായത്. അമിത വേഗതയില്‍ മുഖാമുഖം എത്തിയ രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടയിടിയ്ക്കുന്നതാണു വീഡിയോ. ഈ അപകടത്തില്‍ 30 ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റ തായാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ ബസിലെ ഡ്രൈവര്‍ തെറിച്ചു പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. അപകട സമയം ബസ് അമിത വേഗതയില്‍ ആയിരുന്നു. എതിരെ വന്ന ബസ്സും അമിത വേഗതയില്‍ റോഡിന്റെ വശം തെറ്റിച്ചു കടന്നു വന്നു കൂട്ടിയിടിക്കുകയായിരുന്നു.

മെയ് 17 ചൊവ്വാഴ്ചയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എടപ്പാടിയില്‍ നിന്ന് 30 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തിരുച്ചെങ്കോട് നിന്ന് വരികയായിരുന്ന രണ്ടാമത്തെ ബസില്‍ 55 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ബസിനുള്ളിലെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.