ലൈംഗികാരോപണം ; ഇലോണ്‍ മസ്‌കിന് ഒറ്റദിവസം കൊണ്ട് 1000 കോടി ഡോളറിന്റെ നഷ്ടം
ലോകത്തിലെ കോടീശ്വരന്മാരില്‍ ഒന്നാമനും ടെക് ഭീമനുമായ എലോണ്‍ മസ്‌കിനെതിരെ ലൈംഗികാരോപണം വാര്‍ത്തയായതോടെ ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 1000 കോടി ഡോളര്‍ (10 ബില്ല്യണ്‍). വ്യാഴാഴ്ച വാര്‍ത്ത പുറത്തുവരുന്നതിന് 212 ബില്യണ്‍ ഡോളറായിരുന്നു മസ്‌കിന്റെ ആസ്തി. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 201 ബില്യണ്‍ ഡോളറായി കുറഞ്ഞു. ലൈംഗിക ആരോപണ വാര്‍ത്ത ടെസ്ലയുടെ ഓഹരി വിലയെ ബാധിച്ചതാണ് മസ്‌കിന് തിരിച്ചടിയായത്. ബിബിസിയുടെ കണക്കനുസരിച്ച് കമ്പനിയുടെ 15 ശതമാനത്തോളം ഓഹരി മസ്‌കിന്റെ ഉടമസ്ഥതയിലാണ്.
ലൈംഗികാരോപണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ടെസ്ലയുടെ ഓഹരി വില 6.4 ശതമാനം ഇടിഞ്ഞു. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വാങ്ങാന്‍ 44 ബില്യണ്‍ ഡോളറിന്റെ കരാറില്‍ മസ്‌ക് കഴിഞ്ഞ മാസം ഒപ്പുവച്ചിരുന്നു. എന്നാല്‍, മെയ് 13 ന്, ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മസ്‌ക് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മസ്‌കിനെതിരെ ലൈംഗിക ആരോപണമുയര്‍ന്നത്. എയര്‍ ഹോസ്റ്റസിനെ മസ്‌ക് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. 2016ല്‍ ഇലോണ്‍ മസ്‌ക് ലൈംഗിക ഉത്തേജനം ലഭിക്കുന്ന മസാജ് ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ 2,50,000 ഡോളര്‍ മസ്‌ക് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലാണ് പണം നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്.
സ്പേസ് എക്സിന്റെ കോര്‍പ്പറേറ്റ് ജെറ്റ് ഫ്ളീറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന അറ്റന്‍ഡന്റിനോടാണ് മസ്‌ക് അപമര്യാദയായി പെരുമാറിയത്. മസ്‌ക് ന?ഗ്‌നത പ്രദ?ര്‍ശിപ്പിച്ചെന്നും സമ്മതമില്ലാതെ അവളുടെ കാലില്‍ തടവിയെന്നും ഉത്തേജിപ്പിക്കുന്ന രീതിയില്‍ മസാജ് ചെയ്ത് നല്‍കിയാല്‍ ഒരു കുതിരയെ വാങ്ങി നല്‍കാമെന്ന് വാ?ഗ്ദാനം ചെയ്തതായും ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ‘മസ്‌കിനെതിരെ ആരോപണം ഉന്നയിച്ച അറ്റന്‍ഡറിന്റെ ആരോപണം സത്യമാണെന്ന് വ്യക്തമാക്കി അവരുടെ ഒരു സുഹൃത്ത് ഒപ്പിട്ട സത്യപ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഈ സത്യപ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നും ഇമെയില്‍ ഇടപാടുകളും തെളിവായി കൈയിലുണ്ടെന്നും ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.