ഭാര്യ സ്ഥിരമായി ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലുന്നു ; പരാതിയുമായി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ (വീഡിയോ)
ഹരിയാനയിലെ കര്‍ക്കാര സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത് യാദവാണ് പരാതിക്കാരന്‍. ഭാര്യ സുമന്‍ യാദവിനെതിരായാണ് പരാതി. ഇരുവരേടേയും പ്രണയ വിവാഹമായിരുന്നുവെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സുമന്‍ യാദവ് തന്നെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് പാത്രങ്ങള്‍ മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് മര്‍ദനം. കൂടാതെ, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്റെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമെല്ലാം നശിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഭാര്യയുടെ നിരന്തര പീഡനത്തില്‍ നിന്ന് രക്ഷ തേടിയാണ് അവസാനം യാദവ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് പുറകെ ക്രിക്കറ്റ് ബാറ്റുമായി ഓടി തുടര്‍ച്ചയായി മര്‍ദിക്കുന്ന ഭാര്യയുടെ സിസിടിവി ദൃശ്യങ്ങള്‍ കോടതിക്ക് മുന്നില്‍ തെളിവായെത്തുകയും ചെയ്തു. ഇതോടെ പരാതിയില്‍ നടപടിയെടുക്കാന്‍ ബീവാടി കോടതി നിര്‍ദേശിച്ചു.
ഇരുവരുടെയും ആറ് വയസ്സുള്ള മകന്‍ നോക്കി നില്‍ക്കെയാണ് ഇവര്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിക്കുന്നത്. ഈ ദൃശ്യങ്ങളും കോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാനും പരാതിക്കാരന് സുരക്ഷയൊരുക്കാനും ബീവാടി കോടതി പോലീസിനോട് നിര്‍ദേശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബീവാടി എസ് പി വിപിന്‍ ശര്‍മ അറിയിച്ചു. കഴിഞ്ഞ ഒരുവര്‍ഷമായി മര്‍ദനം വര്‍ധിച്ചതോടെ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഇതില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ തെളിവായി സമര്‍പ്പിച്ചിരിക്കുന്നത്. ഈ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുമുണ്ട്.
Strange case of domestic violence. A school principal in Rajasthan’s #Alwar has moved court seeking protection. He has produced cctv footage of himself getting beaten up by his #wife ! pic.twitter.com/3J8w8s6Rvq
— Trivedi ji (@SanjeevKTrivedi) May 25, 2022