വളര്‍ത്തുനായയെ നടത്തിക്കാന്‍ സ്റ്റേഡിയത്തിലെ ജനങ്ങളെ പുറത്താക്കി ; ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി
അധികാരം ഉണ്ടെങ്കില്‍ എന്ത് തെണ്ടിത്തരവും കാണിക്കാം എന്നുള്ളതിന്റെ തെളിവാണ് ഡല്‍ഹയില്‍ നടന്നത്. എന്നാല്‍ അധികാര ദുര്‍വിനിയോഗം നടത്തിയതു കണ്ടെത്തിയ അധികാരികള്‍ ഇരുവര്‍ക്കും അര്‍ഹിച്ച ശിക്ഷ തന്നെ നല്‍കി. വളര്‍ത്തുനായയെ നടത്തിക്കാന്‍ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി. 1994 ബാച്ച് ഐഎഎസ് ദമ്പതിമാരായ സഞ്ജീവ് ഖിര്‍വാര്‍, റിങ്കു ദുഗ്ഗ ദമ്പതിമാരെയാണ് സ്ഥലം മാറ്റിയത്. തങ്ങളുടെ വളര്‍ത്തുനായയെ നടത്തിക്കാനായി ഇവര്‍ ഡല്‍ഹി ത്യാഗരാജ് സ്റ്റേഡിയം ഒഴിപ്പിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും സ്ഥലം മാറ്റിയത്.
ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ലാന്‍ഡ്‌സ് ആന്‍ഡ് ബില്‍ഡിംഗ്‌സ് സെക്രട്ടറി റിങ്കുവിനെ അരുണാചല്‍ പ്രദേശിലേക്കും മാറ്റി. പരിശീലനം നടത്തുകയായിരുന്ന കായികതാരങ്ങളോട് സ്റ്റേഡിയം ഒഴിയാന്‍ ആവശ്യപ്പെട്ട ദമ്പതിമാര്‍ തങ്ങളുടെ വളര്‍ത്തുനായക്കൊപ്പം ഇവിടെ നടക്കുകയായിരുന്നു. സാധാരണ 8.30 വരെ തങ്ങള്‍ ഇവിടെ പരിശീലനം നടത്താറുണ്ടായിരുന്നു എന്നും എന്നാല്‍, ഇവര്‍ 7 മണിക്ക് തങ്ങളോട് പരിശീലനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും കായികതാരങ്ങള്‍ പ്രതികരിച്ചു. തങ്ങളുടെ വളര്‍ത്തുനായക്കൊപ്പം സ്റ്റേഡിയത്തിലെ അത്ലറ്റിക് ട്രാക്കിലൂടെ നടക്കുന്ന ഖിര്‍വാറിന്റെയും ഭാര്യയുടെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ നടപടി എടുത്തത്.