ചൂതാട്ടം ; ഒമാനില്‍ 25 പ്രവാസികള്‍ അറസ്റ്റില്‍
ചൂതാട്ടം നടത്തിയതിന് ഇരുപത്തിയഞ്ച് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. ഒമാനിലെ അല്‍ ബുറൈമി ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡും മഹ്ദ സ്‌പെഷ്യല്‍ ടാസ്‌ക് പോലീസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് അറസ്റ്റ് ഉണ്ടായതെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു. ഏഷ്യന്‍ പൗരത്വമുള്ള 25 പ്രവാസികളാണ് ഫ്ലാഗ്രാന്റ് ഡെലിക്‌റ്റോയില്‍ അറസ്റ്റിലായത്. കസ്റ്റഡിയില്‍ കഴിയുന്ന 25 പേര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു. ചൂതാട്ടത്തിനു നിരോധനമുള്ള രാജ്യമാണ് ഒമാന്‍.
അതേസമയം വിദേശ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ 2022 മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. 2022 മെയ് 31ചൊവ്വാഴ്ച വൈകുന്നേരം 3 മണി മുതലായിരിക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇലക്ട്രോണിക് സേവനങ്ങള്‍ 2022 ജൂണ്‍ 1 ബുധനാഴ്ച പുനരാരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.