എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എണ്ണമയമുള്ള ചര്‍മ്മം മിക്കവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് . മുഖം എണ്ണമയം ഉള്ളതാകുമ്പോള്‍ മുഖുക്കുരു പോലുള്ള മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. അത് കൊണ്ട് തന്നെ എണ്ണമയമുള്ള ചര്‍മ്മത്തിന് കൂടുതല്‍ ശ്രദ്ധ വേണം. ചര്‍മ്മസ്ഥിതി അധിക സെബം ഉല്‍പാദിപ്പിക്കുന്നത് മൂലമാണ് എണ്ണമയമുള്ള ചര്‍മ്മം ഉണ്ടാകുന്നത്. പലപ്പോഴും വേനല്‍ക്കാലത്ത് ചര്‍മ്മം എണ്ണമയമുള്ളതായി മാറാറുണ്ട്. ഓയില്‍ സ്‌കിന്‍ പ്രശ്‌നമുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നറിയാം. ചര്‍മ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും.
മോയ്സ്ചുറൈസര്‍ പതിവായി പുരട്ടാന്‍ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകള്‍ മാറാനും ചര്‍മ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും.ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കുക. അവ നിങ്ങളുടെ ശരീരത്തെ രോഗങ്ങളില്‍നിന്നും പ്രതിരോധിക്കുന്നതിനൊപ്പം ചര്‍മ്മത്തിന് തിളക്കവും നല്‍കുന്നുവെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി വ്യക്തമാക്കി.ക്ലെന്‍സര്‍ ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കാന്‍ മറക്കരുത്. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ഉല്‍പ്പന്നം ഉപയോഗിക്കാന്‍ ഓര്‍ക്കുക. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ജെല്ലി അല്ലെങ്കില്‍ ജെല്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം.