ചിറ്റഗോങ് തുറമുഖത്തിനടുത്ത് വന്‍ തീപിടുത്തം ; 49 മരണം
ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തിനടുത്ത് സിതാകുന്‍ഡയിലെ കണ്ടെയ്നര്‍ ഡിപ്പോയിലുണ്ടായ തീപിടുത്തതില്‍ 49 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ബിഎം കണ്ടെയ്നര്‍ ഡിപ്പോയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയര്‍ സര്‍വീസ് യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കവെ പൊട്ടിത്തെറിയുണ്ടാവുകയും തീ പടരുകയുമായിരുന്നു. പിന്നീട് ഇവിടേക്ക് കൂടുതല്‍ യൂണിറ്റുകളെത്തി. രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.
ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന കെമിക്കലുകളാവാം തീപിടുത്തതിനു കാരണമായതെന്നാണ് നിഗമനം. രാത്രി 11.45ഓടെ അതിഭയങ്കരമായ സ്‌ഫോടനമുണ്ടാവുകയും തീ അടുത്തുള്ള കണ്ടെയ്നറുകളിലേക്ക് പടരുകയും ചെയ്തു. ഈ കണ്ടെയ്‌നറുകളിലൊക്കെ കെമിക്കലുകളാണ് സൂക്ഷിച്ചിരുന്നത്. ഇത് തീ പടരാന്‍ കാരണമായി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മരണപ്പെട്ടവരുടെ കുറ്റുംബാംഗങ്ങള്‍ക്ക് 50,000 ടാക്ക വീതവും പരുക്കേറ്റവര്‍ക്ക് 20,000 ടാക്ക വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.